+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാടകം ഡോട്ട് കോം റിയാദ് നാടകവേദി എട്ടാം വാർഷികാഘോഷം

റിയാദ്: നാടകം ഡോട്ട് കോം റിയാദ് നാടകവേദി ആൻഡ് ചിൽഡ്രൻസ് തീയേറ്റർ എട്ടാം വാർഷികത്തിന്േ‍റയും റിയാദ് വനിതാ നാടകവേദി ഒന്നാം വാർഷികത്തിന്േ‍റയും ഭാഗമായി അംഗങ്ങളുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു
നാടകം ഡോട്ട് കോം റിയാദ് നാടകവേദി എട്ടാം വാർഷികാഘോഷം
റിയാദ്: നാടകം ഡോട്ട് കോം റിയാദ് നാടകവേദി ആൻഡ് ചിൽഡ്രൻസ് തീയേറ്റർ എട്ടാം വാർഷികത്തിന്േ‍റയും റിയാദ് വനിതാ നാടകവേദി ഒന്നാം വാർഷികത്തിന്േ‍റയും ഭാഗമായി അംഗങ്ങളുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.

തുമാമയിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ശാം പന്തളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശരത് അശോക് റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സെലിൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജനറൽ കണ്‍വീനർ ദീപക് കലാനി എട്ടാം വാർഷിക പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. വനിതാ നാടക വേദി സെക്രട്ടറി സവിത ജെറോം വനിതാ നാടകവേദിയുടെ പ്രവർത്തന റിപ്പോർട്ടും ചെയർപേഴ്സണ്‍ ദിഷ ശരത് അടുത്ത വർഷത്തെ തുടർപരിപാടികളുടെ രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. വനിതാ നാടകവേദി ചീഫ് കോഓഡിനേറ്റർ ആസിയ അബ്ദുൾ റഹ്മാൻ ഒന്നാം വാർഷിക പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ട്രഷറർ ജയന്തി വിശ്വനാഥൻ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ഹാഷിഖ് വലപ്പാട് നന്ദി പറഞ്ഞു.

ജനറൽ ബോഡിയുടെ ഭാഗമായി 15 അംഗങ്ങൾ ഉള്ള സെൻട്രൽ കമ്മിറ്റിയും നിലവിൽ വന്നു. എട്ടാം വാർഷിക പരിപാടികളുടെ ഭാഗമായി നാടവേദിയുടെ വാർഷികനാടകവും വനിതകൾ മാത്രമായി അഭിനയിക്കുന്ന മറ്റൊരു നാടകവുമടക്കം 2 നാടകങ്ങൾ അരങ്ങിലെത്തിക്കാൻ തീരുമാനിച്ചു. ചതുരക്കളി, കുഞ്ഞാലിമരക്കാർ, നീലക്കുയിൽ എന്നീ വ്യത്യസ്ഥമായ നാടകാനുഭവങ്ങൾ പകർന്ന മൂന്നു വാർഷിക നാടകങ്ങൾക്കും അഞ്ച് ലഘുനാടകങ്ങൾക്കും ശേഷം നാടകവേദിയുടെ ഒൻപതാമത്തെ നാടകവുമായാണ് എട്ടാം വാർഷികം ഒരുങ്ങുന്നത്. ഇന്ത്യൻ നാടകവേദികളിൽ നിറസാന്നിധ്യവും നിരവധി തവണ സംഗീത നാടക അക്കാദമിയുടെയും കേന്ദ്രകേരള സർക്കാരുകളുടെയും തീയേറ്റർ അവാർഡിനർനായ സംവിധായകനും സാങ്കേതിക പ്രവർത്തകരും വാർഷിക നാടക പരിപാടികളുടെ വിജയത്തിനായി റിയാദിൽ പരിശീലനത്തിനെത്തും.

വിവരങ്ങൾക്ക്: 0507069704, 0551606537.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ