കവൻട്രിയിൽ എക്യുമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം ഡിസംബർ 16ന്

09:26 PM Oct 14, 2017 | Deepika.com
കവൻട്രി: യുകെയിലെ വിവിധ സഭാ വിഭാഗങ്ങളിൽപെട്ട ഗായക സംഘങ്ങളെ അണിനിരത്തി യുകെ മലയാളികളുടെ സ്വന്തം ചാനലായ ഗർഷോം ടിവിയും ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ അസാഫിയൻസും ചേർന്ന് എക്യുമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം നടത്തുന്നു.

ഡിസംബർ 16 ന് കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിലാണ് പരിപാടി. വിജയികൾക്ക് ആയിരം പൗണ്ടും രണ്ടാം സ്ഥാനക്കാർക്ക് 500 പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് 250 പൗണ്ടും സമ്മാനമായി ലഭിക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാന്പിക്കൽ മുഖ്യാതിഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്കുശേഷം ലണ്ടൻ അസഫിയാൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും.

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 07828 456564, 07958236786.