+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ കൊന്തനമസ്കാരം ആചരിച്ചു

ഷിക്കാഗോ: മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ പത്തുദിനങ്ങൾ തുടർച്ചയായി നടത്തിയ ജപമാല പ്രാർത്ഥനയുടെ സമാപനം ഒക്റ്റോബർ പതിനൊന്നിനു ബുധനാഴ്ച വൈകിട്ട് നടന്ന വി.കുർബാനക്കു ശേഷം ഭക്തിയാദരവോടെ ആചരിച്ചു . ഇ
മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ കൊന്തനമസ്കാരം ആചരിച്ചു
ഷിക്കാഗോ: മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ പത്തുദിനങ്ങൾ തുടർച്ചയായി നടത്തിയ ജപമാല പ്രാർത്ഥനയുടെ സമാപനം ഒക്റ്റോബർ പതിനൊന്നിനു ബുധനാഴ്ച വൈകിട്ട് നടന്ന വി.കുർബാനക്കു ശേഷം ഭക്തിയാദരവോടെ ആചരിച്ചു . ഇടവക അസി.വികാരി റവ.ഫാ ബോബൻ വട്ടംപുറത്ത് വി.ബലിയിലും തുടർന്നു നടന്ന കൊന്തനമസ്കാരത്തിലും മുഖ്യകാർമികത്വം വഹിച്ചു. പത്തുദിവസം തുടർച്ചയായി നടത്തിയ ജപമാല പ്രാർത്ഥനാചരണത്തിന്‍റെ സമാപന ദിനത്തിൽ പരി. കന്യകമാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ജപമാല റാലിയുംനടത്തപെട്ടു.

സാത്താൻറ കോട്ടകൾ തകർക്കാനുള്ള ഉപാധിയും ഉപകരണവുമാണ് ജപമാല സമർപ്പണ മെന്നും,കുടുംബങ്ങളിൽ ജപമാലപ്രാർത്ഥന മുടങ്ങരുതെന്നും കൊന്ത മണികളിൽ മുറുക്കിയ പിടുത്തം അഴിയാതെ സൂക്ഷിച്ചു കൊണ്ട് ആത്മ രക്ഷപ്രാപിക്കാൻ പരി.അമ്മയുടെ സഹായംതേടണമെന്നും ബോബനച്ചൻ തന്‍റെ വചന സന്ദേശത്തിൽ ഉദ്ബോധിപിച്ചു . ഇടവകയിലെ ഓരോ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കൊന്തപത്തിന്‍റെ സമാപന ആചരണത്തിന് നേതൃത്വം നല്കിയത് ബഹുമാനപ്പെട്ട സിസ്റ്റേഴുസും, കൈക്കാര·ാരായ പോൾസണ്‍ കൂളങ്ങര , ജോയിച്ചൻ ചെമ്മാച്ചേൽ , സിബി കൈതക്കതൊട്ടിയിൽ ,ടോണി കിഴക്കേക്കുറ്റ് എന്നിവരാണ് . കുടാതെ ഏവർക്കും വിശീഷ്ടമായ സ്നേഹവിരുന്നും ക്രമീകരിച്ചുകൊണ്ടായിരുന്നു സമാപനം. സ്റ്റീഫൻ ചെള്ളന്പേൽ (പിആർഒ) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം