+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ക്ലബ് എവർറോളിംഗ് ക്രിക്കറ്റ് ടൂർണമെന്‍റ് 2017

ഡിട്രോയിറ്റ്: കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മക്കൊന്പ് ക്രിക്കറ്റ് ക്ലബിന്‍റെ സഹകരണത്തോടെ കേരള ക്ലബ് എവർ റോളിംഗ് ക്രിക്കറ്റ് ടൂർണമെന്‍റ് വാറൻ ട്രോന്പിളി പാർക്കിൽ വച്ചു നടത്തി. കേരള ക്രിക്കറ്റ് ലീഗ
കേരള ക്ലബ് എവർറോളിംഗ് ക്രിക്കറ്റ് ടൂർണമെന്‍റ് 2017
ഡിട്രോയിറ്റ്: കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മക്കൊന്പ് ക്രിക്കറ്റ് ക്ലബിന്‍റെ സഹകരണത്തോടെ കേരള ക്ലബ് എവർ റോളിംഗ് ക്രിക്കറ്റ് ടൂർണമെന്‍റ് വാറൻ ട്രോന്പിളി പാർക്കിൽ വച്ചു നടത്തി. കേരള ക്രിക്കറ്റ് ലീഗ് മിഷിഗണ്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ക്രിക്കറ്റ് ടീം, കേരള ക്ലബ് ക്രിക്കറ്റ് ടീം എന്നീ ടീമുകൾ ടൂർണമെന്‍റിൽ ആവേശകരമായ മത്സരം കാഴ്ചവെച്ചു.

ക്രിക്കറ്റ് പ്രേമികൾക്കും കളിക്കാർക്കും പ്രോത്സാഹനം നൽകുവാനും പുത്തൻതലമുറയിലേക്ക് ക്രിക്കറ്റ് കളി കൈമാറുവാനും കേരള ക്ലബിന്‍റെ കമ്യൂണിറ്റി ഇവന്‍റ് എന്ന നിലയിൽ നടത്തപ്പെട്ട ഈ മത്സരം തികച്ചും സൗജന്യമായിരുന്നു. കേരളത്തിന്‍റെ തനതായ ശൈലിയിലുള്ള ഭക്ഷണം തൽസമയം പാകംചെയ്ത് നൽകിയ തട്ടുകട ഏറെ ശ്രദ്ധ ആകർഷിച്ചു.ക്രിക്കറ്റ് ടൂർണമെന്‍റിൽ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ടീം വിജയികളായി. കേരള ക്രിക്കറ്റ് ലീഗ് റണ്ണർ അപ്പും. അഭിലാഷ് പോൾ മാൻ ഓഫ് ദി മാച്ചും ആയി. ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുത്ത ടീം അംഗങ്ങൾക്കും കുടുംബങ്ങൾക്കും സ്പോണ്‍സേഴ്സിനും നാഷണൽ ബാങ്ക്വറ്റ് ഹാളിൽ വച്ചു വിരുന്നു സത്കാരവും സംഘടിപ്പിച്ചു.

തദവസരത്തിൽ മങ്കൊന്പ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്‍റ് ബിനോ വർഗീസ്, സീനിയർ അംഗങ്ങളായ അലക്സ് ജോർജ്, ബിജോയി തോമസ് കവനാൽ, ഷൈജു ഈപ്പൻ എന്നിവരെ കേരള ക്ലബ് മൊമെന്േ‍റാ നല്കി ആദരിക്കുകയും അവർ ക്രിക്കറ്റ് കളിയെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. ശങ്കർ വീറ്റു സോഫ്റ്റ്, അമരീഷ് ടെക്നോ സോഫ്റ്റ്, കോശി ജോർജ് റിമാക്സ്, ക്ലാസിക് റിയലേറ്റർ, ജൂബി ചക്കുങ്കൽ, സിഫോർഡി മോർട്ട്ഗേജ് ലോണ്‍ ഓഫീസർ, ചാണ്ടി നാഷണൽ ഗ്രോസറീസ്, ജോജി പാർട്ടി കളേഴ്സ് റെസന്‍റൻസ് എന്നിവർ ഈ ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഗ്രാന്‍റ് സ്പോണ്‍സേഴ്സ് ആയിരുന്നു.

കേരള ക്ലബ് പ്രസിഡന്‍റ് ജയിൻ മാത്യൂസ് കണ്ണച്ചാൻപറന്പിൽ, ലിബിൻ ജോണ്‍, ബിജോയ് തോമസ് കവനാണ്‍, ഷൈജു ഈപ്പൻ, അജയ് അലക്സ്, ഗൗതം ത്യാഗരാജൻ എന്നിവർ ടൂർണ്ണമെന്‍റിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കേരള ക്ലബ് കമ്മിറ്റി അംഗങ്ങൾ ടൂർണമെന്‍റിന്‍റെ നടത്തിപ്പിന് ആവേശകരമായ പിന്തുണ നൽകി. കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ക്രിക്കറ്റ് ടൂർണമെന്‍റ് വരും വർഷങ്ങളിൽ സംഘടിപ്പിക്കുമെന്നു കേരള ക്ലബ് ചുമതലക്കാർ അറിയിച്ചു.

റിപ്പോർട്ട്: അലൻ ചെന്നിത്തല