പാരീസ്: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണ്‍ ഡിസംബർ രണ്ടാം വാരം ഇന്ത്യയിലെത്തും. ഫ്രാൻസിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത് ഇതാദ്യമാണ്.
മക്രോണ്‍ കഴിഞ്ഞ മെയിലാണ് ഫ്രാൻസിന്റെ പ്രസിഡന്റായി സ്ഥാനമേറ്റത്. ഡിസംബർ എട്ട് മുതൽ 10 വരെ മക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ അലക്സാന്ദ്രെ സ്ലീഗർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാന്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദർശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നവീകരണ ഉൗർജ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ, സ്മാർട്ട് സിറ്റി ചർച്ച ചെയ്യുമെന്ന് സ്ലീഡർ അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇമ്മാനുവൽ മാക്രോണ്‍ ഇന്ത്യയിലേക്ക്
03:12 PM Oct 14, 2017 | Deepika.com