+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ എക്യൂമെനിക്കൽ കലാമേള അനുഗ്രഹപ്രദമായി

ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമതു കലാമേള ഒക്ടോബർ ഏഴാംതീയതി ശനിയാഴ്ച രാവിലെ ഒന്പതിനു ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്
ഷിക്കാഗോ എക്യൂമെനിക്കൽ കലാമേള അനുഗ്രഹപ്രദമായി
ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമതു കലാമേള ഒക്ടോബർ ഏഴാംതീയതി ശനിയാഴ്ച രാവിലെ ഒന്പതിനു ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കലയും ആത്മീയതയും കൈകോർക്കുന്ന ഇങ്ങനെയുള്ള സംരംഭങ്ങൾ കുട്ടികളുടെ ഭാവിയിൽ അവർ അറിയാതെ തന്നെ ജീവിതനേട്ടങ്ങൾ കൈവരിക്കാനാകുന്ന ഒരു വേദിയാണെന്ന് ജോയി ആലപ്പാട്ട് പിതാവ് പ്രസ്താവിച്ചു. ഇതിലേക്കു കുട്ടികളെ ഒരുക്കിയ മാതാപിതാക്കളെ കലാമേള ചെയർമാൻമാരായ റവ. ജോർജ് വർഗീസ്, റവ. മാത്യു ഇടിക്കുള എന്നിവരും പ്രശംസിച്ചു.

ജനറൽ കണ്‍വീനർമാരായി പ്രവർത്തിച്ച ജോർജ് പണിക്കർ സ്വാഗതം ആശംസിച്ചു. ചിക്കാഗോയിലെ 16 എക്യൂമെനിക്കൽ ദേവാലയങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

വെരി റവ.ഫാ. ഹാം ജോസഫ്, റവ. ജോണ്‍ മത്തായി, റവ.ഡോ. എ. സോളമൻ, ഷിനു നൈനാൻ, സിനിൽ ഫിലിപ്പ്, ജേക്കബ് ചാക്കോ, ഏലിയാമ്മ പുന്നൂസ്, പ്രേംജിത്ത് വില്യംസ്, ജോ മേലേത്ത്, ബിജു വർഗീസ്, ജയിംസ് പുത്തൻപുരയിൽ, രാജു ഏബ്രഹാം, ബേബി മത്തായി. ആന്േ‍റാ കവലയ്ക്കൽ, മാത്യു എം. കരോട്ട്, രഞ്ചൻ ഏബ്രഹാം എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ രക്ഷാധികാരികളായും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്‍റ്), റവ.ഫാ. മാത്യസ് ജോർജ് (വൈസ് പ്രസിഡന്‍റ്), ഗ്ലാഡ്സണ്‍ വർഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്‍റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടൻ (ട്രഷറർ) എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈവർഷത്തെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ജോർജ് പണിക്കർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം