+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊടുപുഴ കെ. ശങ്കറിന്‍റെ മൂന്നു പുസ്തകങ്ങൾ ന്യുയോർക്കിലെ ലാന സമ്മേളനത്തിൽ പ്രകാശനം ചെയ്തു

ന്യൂയോർക്ക്: പ്രശസ്ത കവിയും സാഹിത്യകാരനുമായ തൊടുപുഴ കെ. ശങ്കറിന്‍റെ മൂന്നു പുസ്തകങ്ങൾ, ചക്രങ്ങൾ, പഞ്ചാമൃതം, നവനീതം എന്നിവ ന്യൂയോർക്കിൽ വച്ച് ഒക്ടോബർ 6,7 8 തിയ്യതികളിൽ നടന്ന ലാന സമ്മേളനത്തിൽ വച്ച്
തൊടുപുഴ കെ. ശങ്കറിന്‍റെ മൂന്നു പുസ്തകങ്ങൾ ന്യുയോർക്കിലെ ലാന സമ്മേളനത്തിൽ  പ്രകാശനം ചെയ്തു
ന്യൂയോർക്ക്: പ്രശസ്ത കവിയും സാഹിത്യകാരനുമായ തൊടുപുഴ കെ. ശങ്കറിന്‍റെ മൂന്നു പുസ്തകങ്ങൾ, ചക്രങ്ങൾ, പഞ്ചാമൃതം, നവനീതം എന്നിവ ന്യൂയോർക്കിൽ വച്ച് ഒക്ടോബർ 6,7 8 തിയ്യതികളിൽ നടന്ന ലാന സമ്മേളനത്തിൽ വച്ച് ഡോക്ടർ എ.കെ. ബി പിള്ള, ഫോമ നേതാവ് തോമസ് കോശിക്ക് കോപ്പികൾ നൽകി കൊണ്ട് പ്രകാശനകർമ്മം നിർവഹിച്ചു. ജോസ് കാടാപ്പുറം ആയിരുന്നു എംസി. ജോർജ് ജോസഫ്, പ്രിൻസ് മാർക്കോസ് എന്നിവർ കോർഡിനേറ്റർമാരായിരുന്നു.

കെ. ശങ്കർ അഞ്ഞൂറിൽപ്പരം മലയാള കവിതകളും മുന്നൂറിൽപ്പരം ഇംഗ്ലീഷ് കവിതകളും, മുന്നൂറിൽപ്പരം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. കൂടതെ ലേഖനങ്ങളും, ജീവചരിത്രങ്ങളും, യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. കേരളത്തിലും, മുംബൈയിലും, അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു. മുന്പ് പ്രസിദ്ധീകരിച്ച കൃതികൾ ഗംഗാപ്രവാഹം, ദി മിൽക്കി വേ, (ഇംഗ്ലീഷ്) ആദ്യാക്ഷരങ്ങൾ, കവിയും വസന്തവും, അമ്മയും ഞാനും, ശിലയും മൂർത്തിയും എന്നിവയാണ്.

ശങ്കറുമായി ഇമെയിൽ വഴിയോ (thodupuzhakshankar@gmail.com) ഫോണ്‍/ വാട്ട്സപ്പിലൂടെയൊ (91 98200 33306) ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം