+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിഷാ ദേശായ് യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിൽ പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ നിഷാ ദേശായ് ബിസ്വാളിനെ യുഎസ്ഇന്ത്യ ബിസിനസ് കൗണ്‍സിൽ പ്രസിഡന്‍റായി നിയമിച്ചു. യുഎസ് ചേംബർ ഓഫ് കോമേഴ്സ് ഒക്ടോബർ പത്തിനു പുറത്തിറക്കിയ പ്രസ്താവനയിലാണ് നിഷയുടെ നിയമനം പ്ര
നിഷാ ദേശായ് യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിൽ പ്രസിഡന്‍റ്
വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ നിഷാ ദേശായ് ബിസ്വാളിനെ യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിൽ പ്രസിഡന്‍റായി നിയമിച്ചു. യുഎസ് ചേംബർ ഓഫ് കോമേഴ്സ് ഒക്ടോബർ പത്തിനു പുറത്തിറക്കിയ പ്രസ്താവനയിലാണ് നിഷയുടെ നിയമനം പ്രഖ്യാപിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യവസായിക ബന്ധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ കന്പനികൾ അമേരിക്കയിൽ പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിന് നിഷയയുടെ നിയമനം പ്രയോജപ്പെടുമെന്ന് യുഎസ് ചേംബർ ഓഫ് കോമേഴ്സ് പ്രത്യാശ പ്രകടിപ്പിച്ചു.

2013 മുതൽ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ സൗത്ത് ആന്‍റ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ആൾ ബ്രയ്റ്റ് സ്റ്റോണ്‍ ബ്രിഡ്ജ് ഗ്രൂപ്പ് സീനിയർ അഡ്വൈസറായി പ്രവർത്തിക്കുന്നു.

നിഷയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഇന്ത്യൻ പ്രസിഡന്‍റിന്‍റെ സമ്മാൻ അവാർഡ് 2017 ജനുവരിയിൽ ഇന്ത്യയിൽ വെച്ചു നൽകിയിരുന്നു. യുഎസ്- ഇന്ത്യ ബിസിനസ്സ് കൗണ്‍സിലിന്‍റെ നേതൃസ്ഥാനം ലഭിച്ചതിലുള്ള ആഹ്ലാദവും അഭിമാനവും നിഷ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

ഗുജറാത്തിൽ നിന്നും മാതാപിതാക്കളോടൊപ്പമാണ് നിഷ അമേരിക്കയിൽ എത്തിയത്. വെർജിനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്‍റർനാഷ്ണൽ റിലേഷൻസ് ആന്‍റ് അഫയേഴ്സിൽ ബിരുദധാരിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ