+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണത്തനിമ 20 ന്

കുവൈത്ത്: കുവൈത്ത് മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണത്തനിമ 2017 ഒക്ടോബർ 20ന് (വെള്ളി) നടക്കും. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ (രാജു സേവ്യർ നഗർ) അങ്കണത്തിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് പരിപാടിക
ഓണത്തനിമ 20 ന്
കുവൈത്ത്: കുവൈത്ത് മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണത്തനിമ 2017 ഒക്ടോബർ 20ന് (വെള്ളി) നടക്കും. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ (രാജു സേവ്യർ നഗർ) അങ്കണത്തിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് പരിപാടികൾ.

മുഖ്യഇനമായ സാൻസിലിയ സ്വർണകപ്പിനുവേണ്ടിയുള്ള പതിമൂന്നാം ദേശീയ വടംവലി മത്സരത്തിൽ കുവൈത്തിലെ പ്രമുഖരായ പതിനാറോളം ടീമുകൾ മാറ്റുരയ്ക്കും. ടഗ് ഓഫ് വാർ ഇന്‍റർനാഷണൽ ഫെഡറേഷന്‍റെ നിയമാവലിക്ക് അനുസൃതമായി ഗൾഫ് മേഖലയിൽ നടത്തുന്ന ഏറ്റവും വലിയ മത്സരമാണിത്.

കുവൈത്തിലെ ഓരോ ഇന്ത്യൻ സ്കൂളിലേയും മികച്ച വിദ്യാർഥിക്കുള്ള ഡോ. എപിജെ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് വിതരണവും കുവൈത്തിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും സാമൂഹ്യ സേവനം രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾക്കുള്ള പുരസ്കാര സമർപ്പണവും ചടങ്ങിൽ നടക്കും.

തനിമ ഏഷ്യാനെറ്റ് ന്യൂസുമായി ചേർന്ന് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഡിസംബർ എട്ട്, ഒന്പത് തീയതികളിൽ നടത്തുന്ന യുവജനോത്സവത്തിന്‍റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കും.

പൊതുസമ്മേളനം, സാംസ്കാരിക ഘോഷയാത്ര, സംഗീത നിശ, ഭക്ഷ്യമേള തുടങ്ങിയവ പരിപാടികളുടെ പ്രത്യേകതയായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ