+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പ്രവാസം: തടവറകൾ കഥ പറയുന്പോൾ’ പ്രകാശനം 14 ന്

ദമാം: സാമൂഹിക പ്രവർത്തകനും ദമാം ശരീഅത്ത് കോടതിയിൽ മലയാള പരിഭാഷകനുമായ മുഹമ്മദ് നജാത്തിയുടെ "പ്രവാസം: തടവറകൾ കഥ പറയുന്പോൾ’ എന്ന പുസ്തകത്തിന്‍റെ സൗദിതല പ്രകാശനം ഒക്ടോബർ 14ന് (ശനി) വൈകുന്നേരം ഏഴിന് അൽ
ദമാം: സാമൂഹിക പ്രവർത്തകനും ദമാം ശരീഅത്ത് കോടതിയിൽ മലയാള പരിഭാഷകനുമായ മുഹമ്മദ് നജാത്തിയുടെ "പ്രവാസം: തടവറകൾ കഥ പറയുന്പോൾ’ എന്ന പുസ്തകത്തിന്‍റെ സൗദിതല പ്രകാശനം ഒക്ടോബർ 14ന് (ശനി) വൈകുന്നേരം ഏഴിന് അൽ ഖോബാർ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടക്കും.

പ്രമുഖ മാധ്യമ പ്രവർത്തകനും മലയാളം ന്യൂസ് എഡിറ്ററുമായ മുസാഫിർ സാഹിത്യ രംഗത്തെ പ്രമുഖൻ പി.ജെ.ജെ ആന്‍റണിക്ക് നൽകിയാണ് പ്രകാശനം നിർവഹിക്കുക. ചടങ്ങിൽ വിദ്യാഭ്യാസ, സാമൂഹിക, സംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

20 വർഷമായി ദമാമിലെ കോടതിയിൽ പരിഭാഷകനായ മുഹമ്മദ് നജാത്തി തന്‍റെ അനുഭവങ്ങളെ കോർത്തിണക്കിയാണ് പുസ്തകം രചിച്ചിട്ടുള്ളത്. പ്രവാസികൾക്ക് നിയമ പരിജ്ഞാനവും ബോധവത്കരണവും ലക്ഷ്യംവച്ചുള്ളതാണ് തന്‍റെ സൃഷ്ടിയെന്ന് മുഹമ്മദ് നജാത്തി പറഞ്ഞു. പ്രവാസി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ നേതൃത്വത്തിലുള്ള പൊതുവേദിയാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി അഹമ്മദ് പുളിക്കൽ, ജോർജ് വർഗീസ്, ഖാദർ ചെങ്കള, നാസ് വക്കം, ജമാൽ വില്ല്യാപ്പള്ളി, കെ.എം. ബഷീർ, സൈനുൽ ആബിദീൻ, സി. അബ്ദുൾ ഹമീദ്, സുരേഷ് ഭാരതി, ആലിക്കുട്ടി ഒളവട്ടൂർ രക്ഷാധികാരികളായും ഇ.എം. കബീർ (ചെയർമാൻ), ടി.പി.എം ഫസൽ (വൈസ് ചെയർമാൻ), ഹബീബ് ഏലംകുളം (ജനറൽ കണ്‍വീനർ), മുജീബ് കളത്തിൽ (ജോയിന്‍റ് കണ്‍വീനർ) എന്നിവരടങ്ങുന്ന സംഘാടക സമിതിയെ തിരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം