+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ ശിവഗിരി ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി 20, 21, 22 തീയതികളിൽ

ന്യൂഡൽഹി: ഗുരുവിന്‍റെ വിശ്വമാനവികത ഏകലോക സങ്കൽപ്പത്തിന്‍റെ വെളിച്ചം’ എന്ന സന്ദേശവുമായി ശിവഗിരി ശ്രീ നാരായണ ഗുരുദേവ മന്ദിരത്തിലെ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷങ്ങളുടെ മൂന്നാം ഘട്ടം ഒക്ടോബർ 20, 21, 22
ഡൽഹിയിൽ ശിവഗിരി ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി  20, 21, 22 തീയതികളിൽ
ന്യൂഡൽഹി: ഗുരുവിന്‍റെ വിശ്വമാനവികത ഏകലോക സങ്കൽപ്പത്തിന്‍റെ വെളിച്ചം’ എന്ന സന്ദേശവുമായി ശിവഗിരി ശ്രീ നാരായണ ഗുരുദേവ മന്ദിരത്തിലെ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷങ്ങളുടെ മൂന്നാം ഘട്ടം ഒക്ടോബർ 20, 21, 22 തീയതികളിൽ ഡൽഹിയിൽ അരങ്ങേറും. ദ്വാരക സെക്ടർ 7ലെ എം.പി. മൂത്തേടം അനുസ്മരണ നഗർ’ (ശ്രീനാരായണ സാംസ്കാരിക കേന്ദ്രം) ആണ് വേദിയാകുന്നത്.

എസ്എൻഡിപി യോഗം, ഡൽഹി യൂണിയൻ, ശ്രീ നാരായണ കേന്ദ്രം, ഡൽഹി എന്നിവയുടെ നേതൃത്വത്തിൽ, ശ്രീ നാരായണ ഗുരു സച്ചിതാനന്ദ സ്വാമി ഫൗണ്ടേഷൻ, ശ്രീ നാരായണ ഗ്ലോബൽ മിഷൻ, ശ്രീ നാരായണ വിചാര കേന്ദ്രം ഗുരു ധർമ്മ പ്രചരണ സഭ, ശ്രീ നാരയണ സെന്‍റർ, എസ്എൻഡിപി ഡൽഹി യൂണിയന്‍റെ കീഴിലുള്ള വനിതാ സംഘം, യൂത്ത് മൂവ്മെന്‍റ്, ബാലജന യോഗം, എസ്എൻഡിപി അസോസിയേഷൻ ഓഫ് ഡൽഹി, ഗുരുദേവ സൗഹൃദ കൂട്ടായ്മ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ.

രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ 20നു (വെള്ളി) രാവിലെ 5.30നു ശിവഗിരി മഠം ആധ്യാത്മികാചാര്യൻ ശ്രീമദ് സച്ചിതാനന്ദ സ്വാമികളുടെ കാർമികത്വത്തിൽ മഹാശാന്തി ഹവനത്തോടെ ചടങ്ങുകൾ ആരംഭിക്കും. 8.30ന് എംപി മൂത്തേടം അനുസ്മരണ നഗറിലേക്ക് രോഹിണിയിലെയും കാൽക്കാജിയിലെയും ഗുരുദേവ ക്ഷേത്രത്തിങ്ങളിൽ നിന്നും ദിവ്യജ്യോതിസ് പ്രയാണം. ആഘോഷ ദിവസങ്ങളിൽ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം ആറു വരെ ശ്രീ നാരായണ പ്രബോധനം, ഗുരുധർമ പ്രവചനം, ഗുരുപൂജ, സമൂഹ പ്രാർഥന, നാരായണ ഭജനാമൃതം, ധ്യാനം, ജപം, സത്സംഗം, സ്വയമേവ പുഷ്പാഞ്ജലി എന്നിവയും വൈകുന്നേരം ഏഴു മുതൽ മത സാമുദായിക അധ്യക്ഷ·ാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, സാമൂഹിക സാംസ്കാരിക പ്രമുഖർ, രാഷ്ട്രീയ നേതാക്ക·ാർ, എസ്എൻഡിപി നേതാക്ക·ാർ, തുടങ്ങിയവർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയും അരങ്ങേറും.

കനക ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ടി.പി. മണിയപ്പൻ രക്ഷാധികാരിയും സി. ചന്ദ്രൻ ചെയർമാനായും എസ്.കെ. കുട്ടി, എ.കെ. ഭാസ്കരൻ, എൻ. അശോകൻ, എം.കെ. അനിൽ കുമാർ, കെ.എസ്. കുഞ്ഞുമോൻ, എൻ. ശശിധരൻ, ഓമനാ മധു, സുമതി ചെല്ലപ്പൻ, വി.കെ. ബാലൻ, ഇ.കെ. വാസുദേവൻ, വി.സി. ബാബു എന്നിവർ വൈസ് ചെയർമാ·ാരായും കല്ലറ മനോജ് ജനറൽ കണ്‍വീനറുമായി 101 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി