ജർമനിയിൽ പുരുഷ ദന്പതികൾ കുട്ടിയെ ദത്തെടുത്തു

12:10 AM Oct 12, 2017 | Deepika.com
ബെർലിൻ: ജർമനിയിൽ ആദ്യമായി പുരുഷ ദന്പതികൾ കുട്ടിയെ ദത്തെടുത്തു. സ്വവർഗപ്രേമികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന കാര്യത്തിൽ വലിയ മുന്നേറ്റമാണിതെന്ന് മനുഷ്യാവകാശ സംഘടനകൾ.

ഒക്ടോബർ ഒന്നിനാണ് സ്വവർഗപ്രേമികൾക്ക് വിവാഹം കഴിക്കാൻ ജർമനി അനുമതി നൽകിയത്. തൊട്ടടുത്ത ദിവസം തന്നെ സിവിൽ പാർട്ണർഷിപ്പിനെ വിവാഹമാക്കി മാറ്റിയ മിഷലും കായി കോറോക്കുമാണ് ഇപ്പോൾ ഒരു ആണ്‍കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. സ്വവർഗ വിവാഹം ആലങ്കാരികം മാത്രമല്ലെന്നു തെളിയിക്കുന്നതാണ് ഈ നടപടിയെന്നാണ് ഇരുവരുടെയും പ്രതികരണം.

നിലവിൽ 94,000 സ്വവർഗാനുരാഗികളായ ഇണകൾ വിവാഹം നടത്താനുള്ള ശ്രമത്തിലാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ