+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കന്നി ആയില്യ പൂജ ശനിയാഴ്ച

ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കന്നി ആയില്യ പൂജ ഒക്ടോബർ 14ന് (ശനി) നടക്കും. രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ശ്രീജിത്ത് അടി
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കന്നി ആയില്യ പൂജ ശനിയാഴ്ച
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കന്നി ആയില്യ പൂജ ഒക്ടോബർ 14ന് (ശനി) നടക്കും. രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ശ്രീജിത്ത് അടികയുടെ മുഖ്യ കാർമികത്വത്തിലാവും പൂജ നടക്കുക.

പ്രഭാത പൂജകൾക്കുശേഷം ഒന്പതിന് ആയില്യപൂജക്കു തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു..

വിവരങ്ങൾക്ക്: 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ).

റിപ്പോർട്ട്: പി.എൻ. ഷാജി