+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയിൽ ഫോമാ റിട്ടയർമെന്‍റ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് സെമിനാർ 15 ന്

ഷിക്കാഗോ: ഫോമായുടെ ആഭിമുഖ്യത്തിൽ ഇല്ലിനോയിസിലെ മലയാളി സമൂഹത്തെ കേന്ദ്രീകരിച്ച് സെമിനാർ നടത്തുന്നു. ഒക്ടോബർ 15ന് (ഞായർ) മൗണ്ട് പ്രോസ്പെക്ടിലെ മലയാളി അസോസിയേഷൻ ഹാളിലാണ് പരിപാടി. ന്ധറിട്ടയർമെന്
ഷിക്കാഗോയിൽ ഫോമാ റിട്ടയർമെന്‍റ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ്  സെമിനാർ 15 ന്
ഷിക്കാഗോ: ഫോമായുടെ ആഭിമുഖ്യത്തിൽ ഇല്ലിനോയിസിലെ മലയാളി സമൂഹത്തെ കേന്ദ്രീകരിച്ച് സെമിനാർ നടത്തുന്നു. ഒക്ടോബർ 15ന് (ഞായർ) മൗണ്ട് പ്രോസ്പെക്ടിലെ മലയാളി അസോസിയേഷൻ ഹാളിലാണ് പരിപാടി.

ന്ധറിട്ടയർമെന്‍റ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ്’ എന്ന വിഷയത്തെ ആസ്പദമാക്കി മാസ് മ്യൂച്ചലിന്‍റെ പ്രതിനിധി ജോർജ് ജോസഫ് പ്രഭാഷണം നടത്തും.

മലയാളി സമൂഹത്തിന്‍റെ ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒട്ടനവധി വിഷയങ്ങൾ ചടങ്ങിൽ ചർച്ച ചെയ്യും. റിട്ടയർമെന്‍റ്, ഇൻവെസ്റ്റ്മെന്‍റ്, ടാക്സ്, ഐആർഐ, ഫോറോ വണ്‍, ഡെത്ത് ബെനിഫിറ്റ് എന്നിവ കൂടാതെ സോഷ്യൽ വെൽഫെയർ സംവരണങ്ങളെക്കുറിച്ചും ചോദ്യോത്തര വേളയും ക്രമീകരിച്ചിട്ടുണ്ട്.

ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ സ്വപ്ന പദ്ധതിയായ ബാങ്ക്വറ്റ് ഹാൾ യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഫോമാ മുൻകൈ എടുത്ത് അതിന്‍റെ സാധ്യതകളെപറ്റി ചർച്ച സംഘടിപ്പിക്കുമെന്ന് ഫോമാ ദേശീയ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. ചടങ്ങിൽ വിമൻസ് ഫോറം വനിതാ ശാക്തീകരണത്തെ കുറിച്ചുള്ള ചർച്ചയും സംഘടിപ്പിക്കും.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്