മനാമ: സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി മോഹൻലാലിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ ശുചീകരണപരിപാടിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബഹറിൻ ലാൽ കെയെർസ് അസ്രി ബീച്ച് ശുചീകരണം നടത്തി. പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം ഫൈസൽ, ട്രഷറർ ഷൈജു, വൈസ് പ്രസിഡന്റ് ടിറ്റോ ഡേവിസ്, ജോയിന്റ് സെക്രട്ടറി അരുണ്‍ തൈക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛത ഹി സേവ പരിപാടിയിൽ ഭാഗവാക്കാവാനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട് ഗാന്ധി ജയന്തി ദിനത്തിൽ മോഹൻലാലിന്റെ നേതൃത്വത്തിൽ ഫാൻസ് അസോസിയേഷൻ കേരളത്തിലെ വിവിധയിടങ്ങളിലും ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു.