കുവൈത്ത് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈത്ത് മെംബർഷിപ്പ് കാന്പയിൻ ഉദ്ഘാടനം ഒക്ടോബർ ആറിന് മെഹബൂല ജോണ്‍ ദേവസ്യയുടെ വസതിയിൽ നടന്നു. മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് എം.കെ. മനോജ് അഹ്മദി മേഖല കാന്പയിൻ കണ്‍വീനറായ എം.എ. ഇബ്റാഹിമ്മിനു മെംബർഷിപ്പ് ഫോം നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അഹ്മദി മേഖല മെംബർഷിപ്പ് കാന്പയിൻ ഉദ്ഘാടനം കേന്ദ്ര ജനറൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ ആസിഫ് റഹ്മത്തുളള വെളിയങ്കോടിന്റെ അംഗത്വം സ്വീകരിച്ച് നിർവഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി സിജു സെബാസ്റ്റൃൻ, കേന്ദ്ര ട്രഷറർ അബിലാഷ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു. എക്യൂട്ടീവ് അംഗങ്ങളും ഏരിയയിലെ മെംബർമാരും ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കേന്ദ്ര ജനറൽ സെക്രട്ടറി സിജു സെബാസ്റ്റൃൻ, കേന്ദ്ര ട്രഷറർ അബിലാഷ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു. എക്യൂട്ടീവ് അംഗങ്ങളും ഏരിയയിലെ മെംബർമാരും ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ