+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണംഈദ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു

റിയാദ്: മലയാളത്തനിമ വിളിച്ചോതുന്ന വൈവിധ്യമായ പരിപാടികളോടെ കേളി കുടുംബവേദി ഓണംഈദ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം അനിത നസീം ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിദഗ്ധൻ ഡോ. മുകുന്ദൻ (സഫ മക
ഓണംഈദ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു
റിയാദ്: മലയാളത്തനിമ വിളിച്ചോതുന്ന വൈവിധ്യമായ പരിപാടികളോടെ കേളി കുടുംബവേദി ഓണംഈദ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം അനിത നസീം ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിദഗ്ധൻ ഡോ. മുകുന്ദൻ (സഫ മക്ക പോളിക്ലിനിക് 2) മുഖ്യപ്രഭാഷണം നടത്തി.

ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, ഒപ്പന, കോൽക്കളി, സമൂഹനൃത്തം, ഗാനമേള തുടങ്ങി വിവിധ പരിപാടികളോടൊപ്പം മെജീഷ്യൻ നൗഫലിന്‍റെ മാജിക് ഷോയും അരങ്ങേറി. പായസമൽത്സരത്തിൽ തേജസ്വിനി ജയേഷും മൈലാഞ്ചി ഇടൽ മത്സരത്തിൽ ഷംന സാഹിർ എന്നിവർ ഒന്നാംസ്ഥാനം നേടി.
കേളി കുടുംബവേദി പ്രവർത്തകർ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കായി സമൂഹത്തിലെ വിവിധ തുറകളിൽപെട്ടവർ എത്തിയിരുന്നു.

നൂർ അൽ മാസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബവേദി പ്രസിഡന്‍റ് സുരേഷ് ചന്ദ്രൻ അധ്യക്ഷനായി. കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിത ഷാജഹാൻ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിംഗ് കണ്‍വീനർ ദസ്തക്കീർ, കേന്ദ്ര സെക്രട്ടറി ഷൗക്കത്ത്, രക്ഷധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, റഷീദ് മേലേതിൽ, സാംസ്കാരിക സമിതി കണ്‍വീനർ ടി ആർ സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. സംഘടക സമിതി കണ്‍വീനർ സുകേഷ് നന്ദി പറഞ്ഞു.

ലുലു ഹൈപ്പർ മാർക്കറ്റ് മുഖ്യപ്രായോജകരും സിറ്റി ഫ്ലവർ, എ ആർ ജി ഫാക്ടറി, ജരീർ മെഡിക്കൽസ് എന്നിവർ സഹപ്രായോജകരും ആയിരുന്നു. ഓണം ഈദ് സംഗമത്തോടനുബന്ധിച്ചു നടന്ന പരിപാടികൾക്ക് കുടുംബവേദി സെക്രട്ടറി അശോകൻ, സന്ധ്യ, അനിൽ അറക്കൽ, പ്രോഗ്രാംകമ്മിറ്റി കണ്‍വീനർ സീബ അനി, ജോ. കണ്‍വീനർ ശ്രീഷ സുകേഷ്, കാഹിം, നബീല കാഹിം, ഷാജഹാൻ പാടം, അനിരുദ്ധൻ, രാജേഷ്, വിനോദ്, പ്രിയ വിനോദ്, ഷൈനി അനിൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നൗഷാദ് കൊരമത്ത്