ഷിക്കാഗോ: ബെൽവുഡ് വില്ലേജ് മേയർ മിസ്റ്റർ ഹാർവി നവംബർ 19നു രാവിലെ 11.30ന് ബെൽവുഡ് കത്തീഡ്രൽ സന്ദർശിക്കുന്നു. മേയറേയും സംഘത്തേയും, ട്രസ്റ്റി പി.സി വർഗീസ്, ഭദ്രാസന കൗണ്‍സിൽ മെന്പർ ഏബ്രഹാം വർക്കി തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തുടർന്നു നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വികാരി ഫാ. ദാനിയേൽ ജോർജ് അധ്യക്ഷത വഹിക്കും. വിവിധ ആത്മീയ സംഘടനാ പ്രതിനിധികൾ പ്രസംഗിക്കും.
ബെൽവുഡ് കത്തീഡ്രലിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വികാരി ഡാനിയേൽ ജോർജിന്റെ നേതൃത്വത്തിൽ പി.സി. വർഗീസ്, ഏബ്രഹാം വർക്കി, ഡോ. എലിസബത്ത് ഈപ്പൻ തുടങ്ങിയവർ ബെൽവുഡ് തുർഗുഡ് മാർഷൽ എലിമെന്ററി സ്കൂൾ സന്ദർശിച്ചു സംഭാവനകൾ കൈമാറി. അസംബ്ലി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ മേയർ ഹാർവെ, സൂപ്രണ്ട് മി. ഹോൾഡർ, സ്കൂൾ പ്രിൻസിപ്പൽ ഫാ. ദാനിയേൽ ജോർജ്, ഡോ. എലിസബത്ത് ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ബെൽവുഡ് വില്ലേജ് നൽകിയ സ്വീകരണത്തിനും അഭിനന്ദനങ്ങൾക്കും കത്തീഡ്രലിനുവേണ്ടി ട്രസ്റ്റി പി.സി വർഗീസ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം