ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല ഒക്ടോബർ 9 തിങ്കളാഴ്ച്ച നടക്കും. രാവിലെ 5:30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ശ്രീജിത്ത് അടികയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 8:30ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു..
കൂടുതൽ വിവരങ്ങൾക്ക് 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി