ന്യൂഡൽഹി: ഗൗതം നഗർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഒക്ടോബര് 8 ഞായറാഴ്ച രാവിലെ 10.30 നു ഗൗതം നഗർ (ഗുജ്ജർ ഡയറി) കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്നു. മഹാബലിയുമായുള്ള പ്രദിക്ഷണവുമായി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളോടൊപ്പം ഏകദേശം ഒരു മാസത്തോളമായി നടന്നു വരുന്ന കലാ കായിക മത്സരങ്ങളുടെ വിജയികൾക്കു ഈ ഓണാഘോഷ സമയത്തു സമ്മാനം നൽകി ആദരിക്കുന്നതായിരിക്കും. ജോർജ് കള്ളിവയലിൽ പരിപാടികളുടെ മുഖ്യാതിഥിയായിരിക്കും.