ഷിക്കാഗോ: നവംബർ 3, 4 തീയതികളിൽ ഷിക്കാഗോയിൽ വച്ചു നടത്തുന്ന ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റർ നാഷണൽ കണ്വൻഷൻ ചെയർമാനായി പോൾ പറന്പിയെ നാഷണൽ കമ്മറ്റി തെരഞ്ഞെടുത്തു.
ഐഎൻഒസി മിഡ് വെസ്റ്റ് റീജിയണൽ കമ്മറ്റിയുടെ സ്ഥാപക പ്രസിഡന്റും മുൻ കഐസ്യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമാണ് പോൾ പറന്പി. അദ്ദേഹം ഇപ്പോഴും കേരള ഗവണ്മെന്റിൽ കിൻഫ്രയുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു.
ഇല്ലിനോയ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഐഎൻഒസിയുടെ നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ നിലയിൽ അമേരിക്കയിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസും അതിന്റെ എഐസിസി, കെപിസിസി നേതാക്കളുമായി വളരെയടുത്ത ബന്ധം പുലർത്തുന്നതോടൊപ്പം വളരെയധികം സ്നേഹത്തോടും സൗഹൃദത്തോടും പൊതുജനപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിത്വത്തിനുടമയുമാണ് പോൾ പറന്പി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം