ഫിലഡൽഫിയ: 2018 ജൂണ്‍ 21മുതൽ 24 വരെ ഷിക്കാഗോയിൽ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വൻഷന്റെ മിഡ് അറ്റ്ലാന്റിക് റീജണൽ കിക്ക് ഓഫ് ഫിലഡൽഫിയായിൽ നടക്കുന്നു. ഫിലഡൽഫിയായിലെ അസൻഷൻ മാർത്തോമാ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 22 ഞായറാഴ്ച വൈകുന്നേരം 4നു നടത്തപ്പെടുന്ന കിക്ക് ഓഫ് ചടങ്ങിൽ ഫോമയുടെ സാരഥികളും സ്ഥാപകനേതാക്കളും ഒട്ടേറെ പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ മധ്യ അറ്റ്ലാന്റിക് പ്രദേശത്ത് നിന്ന് കെഎൻജെ, കെഎസ്എൻജെ, സൗത്ത് ജേഴ്സി മലയാളി അസോസിയേഷൻ, മാപ്പ്, കല, ഡെൽമ എന്നീ ആറു പ്രമുഖ മലയാളി സംഘടനകളാണ് ഫോമയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
ന്യൂജേഴ്സി, പെൻസിൽവാനിയ, ഡെലവേർ എന്നീ സംസ്ഥാനങ്ങളുൾപ്പെടുന്ന മിഡ് അറ്റ്ലാന്റിക് റീജണിൽ നിന്ന് നിരവധി കുടുംബങ്ങളാണ് ഫോമാ ഫാമിലി കണ്വൻഷൻ 2018ൽ പങ്കെടുക്കുവാൻ തയ്യാറെടക്കുന്നത്. നവംബർ 30നു അവസാനിക്കുന്ന പ്രത്യേക ഏർളി ബോർഡ് ഫാമിലി പാക്കേജ് ഓഫറിൽ 999 ഡോളറിന് രജിസ്ട്രേഷൻ നടത്തുവാൻ സാധിക്കുന്ന സുവർണാവസരം പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഫോമയുടെ പ്രവത്തകരും അഭ്യുദയകാംക്ഷികളും.
കണ്വൻഷന് കിക്ക് ഓഫിനൊടൊപ്പം അന്നേദിവസം കേരളപ്പിറവിയുടെ 61-ാംവാർഷികം ഫോമാ മിഡ് അറ്റ്ലാന്റിക് റീജണൽ കേരള ഡേ ആയി ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് സംഗീതവും നൃത്തവും ഹാസ്യവുമൊക്കെയായി ആകർഷകമായ കലാപരിപാടികളും അവതരിപ്പിക്കപ്പെടുന്നു. പ്രവേശനം തികച്ചും സൗജന്യമായ കിക്ക് ഓഫ് കേരള ഡേ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക ഡിന്നറും ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: മനോജ് തോമസ്