+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ മാതാപിതാക്കൾക്കുവേണ്ടി സെമിനാർ നടത്തി

ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ദോവാലയത്തിലെ മതബോധന സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കുവേണ്ടി സെമിനാർ നടത്തപ്പെട്ടു. വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് എന്
മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ മാതാപിതാക്കൾക്കുവേണ്ടി സെമിനാർ നടത്തി
ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ദോവാലയത്തിലെ മതബോധന സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കുവേണ്ടി സെമിനാർ നടത്തപ്പെട്ടു. വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഇടവക അസിസ്റ്റന്‍റ് വികാരി ഫാ. ബോബൻ വട്ടംപുറത്തും, കുട്ടികളുടെ സുരക്ഷിത ബോധവത്കരണത്തെ ആസ്പദമാക്കി ബെന്നി കാഞ്ഞിരപ്പാറയും ക്ലാസുകൾ നയിച്ചു.

കുട്ടികളുടെ വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളും പങ്കാളികളാകണമെന്നും ആധുനിക യുഗത്തിൽ കുട്ടികൾക്കുണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ കുട്ടികളെ മാതാപിതാക്കൾ സഹായിക്കണമെന്നും ബോബൻ അച്ചനും, ഇടവകയിലെ ചൈൽഡ് പ്രൊട്ടക്ഷൻ അഡ്മിനിസ്ട്രേറ്റർ കൂടിയായ ബെന്നി കാഞ്ഞിരപ്പാറയും മാതാപിതാക്കളെ ഉത്ബോധിപ്പിച്ചു. സെമിനാറിന് ചർച്ച് എക്സിക്യൂട്ടീവും, സ്കൂൾ ഡയറക്ടേഴ്സും ക്രമീകരണങ്ങൾ ചെയ്തു. സ്റ്റീഫൻ ചൊള്ളന്പേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം