ജിദ്ദ : ഈ വർഷത്തെ ഹജ്ജ് വോളണ്ടിയർ സേവനത്തിനായി എത്തിയ വോളണ്ടിയർമാർക്ക് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം സ്വീകരണമൊരുക്കുന്നു. ജിദ്ദയിലെ ഹജ്ജ് ടെർമിനലിലും, ഹറം പരിസരത്തും മിനയിലും മറ്റു മേഖലകളിലും സേവനമനുഷ്ഠിച്ച അറുന്നൂറിലധികം വരുന്ന വളണ്ടിയർമാർക്കാണ് സ്വീകരണം നൽകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഷറഫിയ ലക്കി ദർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഹജ്ജ് മിഷൻ പ്രതിനിധികളും മാധ്യമ പ്രവർത്തകരും സാന്നിധ്യമരുളും. വോളണ്ടിയർമാർക്കായി പ്രത്യേക അംഗീകാര പത്രങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്യും .