കുവൈത്ത് സിറ്റി: കെഫാക് സീസണ് സിക്സിന്റെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ കേരളാ ചലഞ്ചേഴ്സ്, ചാന്പ്യൻസ് എഫ്.സി, മലപ്പുറം ബ്രദേഴ്സ്, ബ്ലാസ്റ്റേഴ്സ് എഫ്സി ടീമുകൾക്ക് ജയം. ആദ്യ മത്സരത്തിൽ കേരളാ ചലഞ്ചേഴ്സ് മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി. ചലഞ്ചേഴ്സിന് വേണ്ടി വിനോജ് ഹാട്രിക് നേടിയപ്പോൾ മറ്റൊരു ഗോൾ ബിജുവിന്റെ വകയായിരുന്നു. വന്പ·ാർ ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മലപ്പുറം ബ്രദേഴ്സ് അൽഫോസ് റൗദയെ പരാജയപ്പെടുത്തി. മലപ്പുറം ബ്രദേഴ്സിന് വേണ്ടി അബ്ബാസും, സലീമും ഓരോ ഗോൾ നേടിയപ്പോൾ അൽഫോസ് റൗദക്ക് വേണ്ടി റഷീദ് ഒരു ഗോൾ നേടി.
കരുത്ത·ാരുടെ പോരാട്ടം കണ്ട മൂന്നാം മത്സരത്തിൽ ശക്തരായ ബ്രദേഴ്സ് കേരളയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചാന്പ്യൻസ് എഫ്സി പരാജയപ്പെടുത്തി. ചാന്പ്യസിനു വേണ്ടി വസീമും , കിഷോറും ബ്രദേഴ്സിന് വേണ്ടി രഞ്ജുവുമാണ് ഗോളുകൾ നേടിയത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കുവൈത്ത് ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്ത് കേരളാ സ്റ്റാറിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിനു വേണ്ടി മുഹമ്മദ് ഷാഫിയാണ് ഗോൾ നേടിയത് . മാസ്റ്റേഴ്സ് ലീഗിലെ മത്സരങ്ങളിൽ ചാന്പ്യൻസ് എഫ്സി അൽഫോസ് റൗദയേയും (20) ബിഗ്ബോയ്സ് സ്പാർക്സ് എഫ്സിയെയും (10 ) യംഗ്ഷോട്ടേഴ്സ് സിഎഫ്സി സാൽമിയയെയും (10) പരാജയപ്പെടുത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് കുവൈത്ത് കേരളാ ചലഞ്ചേഴ്സ് മത്സരം (11) സമനിലയിൽ അവസാനിച്ചു.
മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചായി തോമസ് (ചാന്പ്യൻസ് എഫ്സി) സജി രാജ (ബിഗ് ബോയ്സ് ) ശറഫുദ്ധീൻ (യംഗ് ഷൂട്ടേർസ്) അബ്ബാസ് (കേരളാ ചലഞ്ചേഴ്സ് ) എന്നിവരെയും സോക്കർ ലീഗ് മത്സരങ്ങളിൽ വിനോജ് (കേരളാ ചലഞ്ചേഴ്സ് ), സഹീർ (മലപ്പുറം ബ്രദേഴ്സ്) മുഹ്സിൻ (ചാന്പ്യൻസ് എഫ്.സി) ആൻസൻ ജെറി ബ്ലാസ്റ്റേഴ്സ് എഫ്സി എന്നിവരെ തെരഞ്ഞെടുത്തു . കുവൈത്ത് എഞ്ചിനീറിംഗ് ഫോറം സീനിയർ അംഗമായ അരുണ്‍ ഡേവിഡ്സണും , കണ്‍വീനർ ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു. വെള്ളിയാഴ്ച ഗ്രൂപ്പ് എ യിലെ മത്സരങ്ങൾ നടക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ