കുവൈത്ത് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ 148 ാം ജ·ദിനം ആഘോഷിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന സമ്മേളനം ദേശീയ പ്രസിഡന്റ വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ശമുവേൽ ചാക്കോ കാട്ടൂർ കളിക്കൽ അധ്യക്ഷത വഹിച്ചു. ബി.എസ്.പിള്ള, എബി വാരിക്കാട്, ചാക്കോ ജോർജ്കുട്ടി, ഹമീദ് കേളോത്ത്, വർഗീസ് ജോസഫ് മാരാമണ്‍, രാജീവ് നടുവിലേമുറി, ജോയ് ജോണ്‍ തുരുത്തിക്കര എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ