ഒഹായോ: സീറോ മലബാർ സെന്റ് മേരീസ് മിഷന്റെ നേതൃത്വത്തിൽ നടത്തിയ സമ്മർ പിക്നിക്കിൽ ലിയ, പ്രദീപിന്റെ നേതൃത്വത്തിലുള്ള ടീം ന്ധപുലിക്കുട്ടി’കൾ ട്രോഫി കരസ്ഥമാക്കി. കഴിഞ്ഞവാരം നടന്ന തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് ട്രോഫി കൈമാറി.
ഇപ്രാവശ്യത്തെ പിക്നിക്കിൽ ഇടവകാംഗങ്ങളെ രണ്ടു ടീമുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ദിവ്യ, ഷിനോ നയിച്ച ന്ധനസ്രാണി താരങ്ങൾ’ ആയിരുന്നു ആദ്യ പകുതിയിൽ മുന്നിട്ടുനിന്നിരുന്നത്. ആദ്യ പകുതിയിൽ നടന്ന വോളിബോൾ, ത്രോബോൾ, വടംവലി, അത്ലറ്റിക്സ്, കുട്ടികളുടെ മത്സരങ്ങൾ എന്നിവയ്ക്കൊടുവിൽ നസ്രാണി താരങ്ങൾ പോയിന്റ് നിലയിൽ മുന്നിട്ടു നിന്നിരുന്നു. രണ്ടാം പകുതിയിൽ നടന്ന മുതിർന്നവർക്കുള്ള മത്സരങ്ങളും ഫുട്ബോൾ മത്സരവും കഴിഞ്ഞപ്പോൾ മത്സരവിധി മാറിമറിഞ്ഞു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം