ഹൂസ്റ്റണ്‍: കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബർ 14നു കോളേജ് സ്റ്റേഷനിൽ ഏകദിന കോണ്‍സുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാന്പ് നടക്കുന്നത്. (പവലിയൻ റൂം 110, ടെക്സാസ് എ & എം യൂണിവേഴ്സിറ്റി, കോളേജ് സ്റ്റേഷൻ) .
യുഎസ് പാസ്പോർട്ട് കൈവശമുള്ളവർ ഒസിഐ കാർഡും, വിസ, റിണൻസിയേഷൻ ഓഫ് ഇന്ത്യൻ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകൾ പൂരിപ്പിച്ചു ആവശ്യമായ രേഖകൾ സഹിതം ക്യാന്പിൽ വരികയാണെങ്കിൽ ഓഫീസർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.
ഏകദിന വിസ ക്യാന്പിൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ, പുതിയതായി അപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാൽ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നൽകുമെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് : 713 626 2148
റിപ്പോർട്ട്: പി.പി.ചെറിയാൻ