കുവൈത്ത്: മുൻമന്ത്രിയും ദീർഘകാലം കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനും കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന എൻ രാമകൃഷ്ണന്റെ ചരമദിനമായ ഒക്ടോബർ ഒന്നിന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി എൻആർ അനുസ്മരണം സംഘടിപ്പിച്ചു.
ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് ഉൽഘാടനം ചെയ്തു. ചടങ്ങിൽ രാജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. അമൃത രാമകൃഷ്ണൻ ഓണ്‍ലൈൻ അനുസ്മരണ സന്ദേശം നൽകി. ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ക്രിസ്റ്റഫർ ഡാനിയേൽ, അഖിലേഷ് മാലൂർ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എൽദോ എം കുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ