ന്യൂഡൽഹി: സേവ്യർ ഖാൻ വട്ടായിലച്ചൻ നയിച്ച മൂന്നു ദിവസത്തെ സാന്തോം ബൈബിൾ കണ്വൻഷന് പതിനായിരങ്ങൾ പങ്കെടുത്തു ഭക്തിപൂർവ്വമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപനമായി. ഫരീദാബാദ്ഡൽഹി രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമ്മികനായും ധ്യാനഗുരു ഫൊറാന വികാരിമാർ സഹകാർമ്മികരായും അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബാനയിൽ രൂപതാതർത്തിയിലുള്ള എല്ലാ വൈദികരും, സന്യാസിനികളും വിശ്വാസികളും ഒന്നടങ്കം പങ്കുചേർന്നു.
ഇന്നിന്റെ കാലഘട്ടത്തിൽ നവമാധ്യമങ്ങളുടെ അതിപ്രസരം കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുണ്ടെന്നും അതിനാൽ കുടുംബപ്രാർത്ഥനകൾ മുടക്കരുതെന്നും അതിലൂടെ കുടുംബ വിശുദ്ധീകരണം പ്രാപിക്കണമെന്നും മെത്രാപ്പോലീത്ത വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. കഷ്ടതയനുഭവിക്കുന്ന റോഹിംഗ്യൻ അഭയാർഥികളുടെ സംരക്ഷണം അനിവാര്യമാണെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും മാർ ഭരണികുളങ്ങര ആഹ്വാനം ചെയ്തു.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി, ആർച്ച്ബിഷപ്പ് ജ്യാബത്തിസ്ത്ത ദ്വിക്വത്രോ ആദ്യമായി ഫരീദാബാദ്ഡൽഹി രൂപത വിശ്വാസികളെ അഭിസംബോധന ചെയ്ത് കണ്‍വൻഷനിൽ സംസാരിച്ചു. ദേശീയ ന്യുനപക്ഷ കമ്മീഷൻ വൈസ് ചെയർപേഴ്സണായി നിയമിതനായ ജോർജ് കുരിയനെ ആർച്ച്ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് രൂപതയിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മികവുപുലർത്തിയവരെ ആദരിച്ചു. പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് അർഹരായ ജസ്ന മെർലിൻ ടോം (സെന്റ് അൽഫോൻസാ ചർച്ച്, ഷാബാദ്), മൈക്കിൾ തോമസ് (സെന്റ് തോമസ് ചർച്ച്, ജനക്പുരി ), ലിയ ജോബി (അസംപ്ഷൻ ഫൊറാന ചർച്ച്, മയൂർ വിഹാർ 3) എന്നിവരെയും 95 ശതമാനം മുകളിൽ മാർക്ക് നേടിയ മറ്റു ഏഴുപേരെയും, ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച രൂപതാംഗങ്ങളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
സിൽവർ ജൂബിലി ആഘോഷിക്കുന്ന സാൻജോപുരം ചിൽഡ്രൻസ് വില്ലേജ് ഈ വർഷത്തെ രൂപതയുടെ ഫിലാന്ത്രോപിക് 2017 അവാർഡിനർഹരായി. സാൻജോയ് പുരം ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ മോണ്‍. ജോസ് ഇടശ്ശേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, വിവിധ സന്യാസ സ്ഥാപനങ്ങളിലെ സുപ്പീരിയേഴ്സ് എന്നിവരെയും അവാർഡ് നൽകി രൂപത ആദരിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്