ദോഹ : ഇന്തോ അറബ് ബന്ധം കൂടുതൽ ഉൗഷ്മളവും സുദൃഢവുമാക്കുന്നതിൽ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനർഘ സംഭാവനകൾ നൽകിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും കോമണ്‍വെൽത്ത് വൊക്കേഷണൽ യൂണിവേഴ്സിറ്റി പ്രോ ചാൻസിലർ പ്രൊഫസർ അഫ്താബ് അൻവർ ശൈഖ് അഭിപ്രായപ്പെട്ടു. ദുബൈ ഡബ്ളിയു ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തറിലെ മാധ്യമ പ്രവർത്തകനായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് മെയിഡ് ഈസിയുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.
ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികൾ പരിശ്രമിക്കണമെന്നും ഇത് സ്വദേശികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഗൾഫ് നാടുകളും തമ്മിൽ വളരെ ഉൗഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നത്. ഈ ബന്ധത്തിന് ശക്തിപകരാനും കൂടുതൽ രചനാത്മകമായ രീതിയിൽ നിലനിർത്താനും അറബി ഭാഷാ പ്രചാരണത്തിന് കഴിയും. ഭാഷയുടെ അതിർവരന്പുകൾ ഒരിക്കലും സമൂഹങ്ങളെ പരസ്പരം അകറ്റുവാൻ കാരണമാവരുതെന്നും ഭാഷാപഠനം അനായാസകരമാക്കാൻ സഹായകമാകുന്ന ഏത് ശ്രമവും ശ്ളാഘനീയമാണെും അദ്ദേഹം പറഞ്ഞു. മാനവ സംസ്കൃതിയുടെ അടിസ്ഥാന സ്രോതസായ ഭാഷകളെ പരിപോഷിപ്പിക്കുവാനും കൂടുതൽ അടുത്തറിയുവാനും സോദ്ദേശ്യപരമായ ശ്രമങ്ങൾ നടത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കോമണ്‍വെൽത്ത് വൊക്കേഷണൽ യൂണിവേർസിറ്റി പ്രോ വൈസ് ചാൻസിലർ പ്രൊഫസർ രാഗേഷ് മിത്തൽ, ഇന്തോ ഗ്ളോബൽ ടെക് ചെയർമാൻ ഡോ. മുഹമ്മദ് സിദ്ധീഖ്, പ്രൊഫ. ബാബ യാറ, ഹസൻ അൽ അംരി എന്നിവർ സംസാരിച്ചു. ഡോ. അബദുൽ മജീദ് സ്വാഗതവും ഡോ.അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.