കുവൈത്ത് സിറ്റി: വിടപറഞ്ഞിട്ടു 34 വർഷങ്ങൾ പിന്നിട്ടിട്ടും ജനമനസുകളിൽ ജീവിക്കുന്ന, അതുല്യ പ്രതിഭയും ജനകീയനായ നേതാവുമായിരുന്നു സി.എച്ച്. മുഹമ്മദ് കോയ സാഹിബെന്ന് അഡ്വ.ഫാത്തിമ തഹിലിയ പറഞ്ഞു. കുവൈത്ത് കഐംസിസി. നാഷണൽ കമ്മറ്റി സംഘടിപ്പിച്ച കുടുബ സംഗമത്തിൽ സിഎച്ച്. അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി ഘടകമായ എംഎസ്എഫിന്റെ അഖിലേന്ത്യാ ഉപാധ്യക്ഷയും പ്രമുഖ പ്രാസംഗികയും സാമൂഹ്യ പ്രവർത്തകയും 2017 ല് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ വിദ്യാർത്ഥി നേതാവായി ന്ധആപ്ക്കാ ടൈംസ്ന്ധ തെരഞ്ഞെടുത്തിട്ടുള്ള വ്യക്തിയാണു അഡ്വ.ഫാത്തിമ തഹിലിയ.
കുവൈത്ത് കഐംസിസി. പ്രസിഡന്റ് കെ.ടി.പി.അബ്ദുറഹിമാൻ അധ്യക്ഷനായ പരിപാടി മുൻ പ്രസിഡന്റും കഐംസിസി. ലീഡറുമായ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു . കുടുംബ സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രരചനാ മത്സരം, സ്ത്രീകൾക്കായി മൈലാഞ്ചിയിടൽ, പുഡിംഗ് മത്സരങ്ങളും നടന്നു.
മുൻ ഭാരവാഹികളായ ബഷീർ ബാത്ത, എച്ച്. ഇബ്രാഹിംകുട്ടി, ട്രഷറർ എംകെ. അബ്ദുറസാഖ് സംസാരിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, പി.വി.ഇബ്രാഹിം കുട്ടി, അജ്മൽ വേങ്ങര സെക്രട്ടറി ഫാസിൽ കൊല്ലം, ഉപദേശക സമിതിയംഗങ്ങളായ സി.പി.അബ്ദുൾ അസീസ്, സൈനുദ്ദീൻ കടിഞ്ഞിമൂല, ഖാലിദ് അല്ലക്കാട്ട് സംബന്ധിച്ചു. ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും സെക്രട്ടറി ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ