കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) 29 സെപ്റ്റംബർ വെള്ളിയാഴ്ച ’പാലക്കാടൻ മേള2017 (ഓണം ഈദ്)’ ഖൈത്താൻ കാർമ്മൽ സ്കൂളിൽ വച്ചു ആഘോഷിച്ചു. ചെണ്ടമേളവും താലപ്പൊലിയോടെയുള്ള് മാവേലി വരവേൽപ്പിനുശേഷം പൽപക് പ്രസിഡന്റ് കുമാർ പി. എന്നിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസമ്മേളനം ബഹ്റിൻ എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
ജാതിമതരാഷ്ട്രീയ ഭേദമെന്യേ ഏവരും ആഘോഷിക്കുന്ന ഓണവും ത്യാഗസ്മരണകളുണർത്തുന്ന ഈദും ഈ ഡിജിറ്റൽയുഗത്തിലും തനിമയോടെ ആഘോഷിക്കുന്നത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവദാസ് വാഴയിൽ (ജനറൽ സെക്രട്ടറി) റിപ്പോർട്ട് അവതരിപ്പിച്ചു. അലിമൻസൂർ അൽ ഷവാഫ് (സിഇഒ തയ്ഫോർ ജനറൽ ട്രേഡിംഗ് കന്പനി) നിധിൻ മേനോൻ (മാർക്കറ്റിംഗ് മാനേജർ, ബാദർ അൽ സമ മെഡിക്കൽ സെന്റർ) വി. ദിലി (പൽപക് രക്ഷാധികാരി) അംബികാ ശിവപ്രസാദ് (പൽപക് വനിതാവേദി കണ്‍വീനർ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ച യോഗത്തിനു ആർട്സ് സെക്രട്ടറി സുരേഷ് മാധവൻ സ്വാഗതവും ട്രഷറർ പ്രേം രാജ് കൃതജ്ഞതയും രേഖപ്പെടുത്തി. അംഗങ്ങളുടെ മക്കളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ