+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എട്ടാമത് സാന്തോം ബൈബിൾ കണ്‍വൻഷൻ ആരംഭിച്ചു

ന്യൂഡൽഹി: ഫരീദാബാദ് ഡൽഹി രൂപതയുടെ നേതൃത്വത്തിൽ INA യിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ നടക്കുന്ന അഭിഷേകാഗ്നി സാന്തോം ബൈബിൾ കണ്‍വൻഷൻ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്
എട്ടാമത് സാന്തോം ബൈബിൾ കണ്‍വൻഷൻ ആരംഭിച്ചു
ന്യൂഡൽഹി: ഫരീദാബാദ്- ഡൽഹി രൂപതയുടെ നേതൃത്വത്തിൽ INA യിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ നടക്കുന്ന അഭിഷേകാഗ്നി സാന്തോം ബൈബിൾ കണ്‍വൻഷൻ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.

തുടർന്നു രൂപത വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ രൂപത കൂരിയ അംഗങ്ങൾ, നവവൈദികർ എന്നിവർ സഹകാർമികരായി. വിശ്വാസികളുടെ ആത്മീയവളർച്ചക്കുവേണ്ടി രൂപത എല്ലാവർഷവും നടത്തുന്ന കണ്‍വൻഷനിൽ ജപമാല, വചനപ്രഘോഷണം, വിശുദ്ധ കുർബാന, രോഗശാന്തി ശുശ്രൂഷ, ആരാധന എന്നീ ശുശ്രൂഷകൾ നടക്കുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ദിവസവും പങ്കെടുക്കുന്നത്. രൂപതയിലെ എല്ലാ ഇടവകകളിൽനിന്നും വിശ്വാസികൾക്കു ധ്യാനസ്ഥലത്തേക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ധ്യാനഗുരു ഫാ. സേവ്യർ ഖാൻ വട്ടായിൽ, ജനറൽ കണ്‍വീനർ മോണ്‍. ജോസ് ഇടശേരി, വൈദികർ, സന്യസ്തർ, ആല്മായർ എന്നിവർ സംബന്ധിച്ചു.

രണ്ടാം ദിവസമായ ഞായറാഴ്ച ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജ്യാബത്തിസ്ത്ത ദ്വിക്വത്രോ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചടങ്ങിൽ രൂപതയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മികവുപുലർത്തിയവരെ ആദരിക്കും. വൈകിട്ട് 4.30നുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ മൂന്നു ദിവസത്തെ ബൈബിൾ കണ്‍വൻഷൻ സമാപിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്