+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്‍റർ നാഷണൽ പ്രയർ ലെയ്നിൽ റവ. ഡോ. ഫിലിപ്പ് യോഹന്നാൻ

ഡാളസ്: സെന്‍റ് സൈമണ്‍സ് എപ്പിസ്കോപ്പൽ, സ്റ്റാറ്റൻ ഐലൻഡ് സിഎസ്ഐ ഇടവക വികാരി റവ. ഡോ. ഫിലിപ്പ് യോഹന്നാൻ സെപ്റ്റംബർ 26ന് (ചൊവ്വ) ഇന്‍റർ നാഷണൽ പ്രയർ ലെയ്നിൽ മുഖ്യപ്രഭാഷണം നൽകുന്നു.വിവിധ രാജ്
ഇന്‍റർ നാഷണൽ പ്രയർ ലെയ്നിൽ റവ. ഡോ. ഫിലിപ്പ് യോഹന്നാൻ
ഡാളസ്: സെന്‍റ് സൈമണ്‍സ് എപ്പിസ്കോപ്പൽ, സ്റ്റാറ്റൻ ഐലൻഡ് സിഎസ്ഐ ഇടവക വികാരി റവ. ഡോ. ഫിലിപ്പ് യോഹന്നാൻ സെപ്റ്റംബർ 26ന് (ചൊവ്വ) ഇന്‍റർ നാഷണൽ പ്രയർ ലെയ്നിൽ മുഖ്യപ്രഭാഷണം നൽകുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനക്കായി ഒത്തുചേരുന്ന ഇന്‍റർ നാഷണൽ പ്രയർ ലെയ്ൻ എല്ലാ ചൊവ്വാഴ്ചയും രാത്രി (ന്യൂയോർക്ക് ടൈം) ഒന്പത് മുതലാണ് പ്രക്ഷേപണം ചെയ്യുന്നത്.

വിവിധ സഭ മേലധ്യക്ഷ·ാരും പ്രഗൽഭരും പ്രശസ്തരും ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.

റവ. ഡോ. ഫിലിപ്പ് യോഹന്നാന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്:ucmprayerline@gmail.com, സി.വി. സാമുവൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ