കൊച്ചി: മലയാളി നഴ്സിനെ സൗദി അറേബ്യയിലെ വാസസ്ഥലത്തു ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂത്താട്ടുകുളം അയിനുമാക്കൽ കോലത്തേൽ മത്തായിയുടെ (ബാബു) മകൾ ജിൻസി (25) മരിച്ചത്. അൽഖസീം പ്രവിശ്യയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജിൻസിയെ തിങ്കളാഴ്ച ഉച്ചക്ക് 12ന് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ 10 മണിവരെ ജിൻസി സഹപ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. ഇതിനുശേഷം കുളിമുറിയിൽ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാൽ ഒപ്പം താമസിക്കുന്നവർ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ പോലീസിന്റെ സഹായത്തോടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് ജിൻസിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം സൗദിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വിമുക്തത ഭടനായ മത്തായിയും കുടുംബവും വർഷങ്ങളായി ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. ജോളിയാണു മാതാവ്.