+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിബ്ബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് 29 ന്

ഫുജൈറ: ദിബ്ബ കൈരളി കൾച്ചറൽ അസോസിയേഷൻ ഹാളിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29 ന് (വെള്ളി) രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസിൽ പൊതു ജനങ്ങൾക്ക് പരാതിക
ദിബ്ബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് 29 ന്
ഫുജൈറ: ദിബ്ബ കൈരളി കൾച്ചറൽ അസോസിയേഷൻ ഹാളിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29 ന് (വെള്ളി) രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസിൽ പൊതു ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുന്നതിനും കോണ്‍സുലർ സേവനവും അവസരം ഉണ്ടായിരിക്കും.

അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കൾച്ചറൽ അസോസിയേഷൻ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 055 5597104, 09 2446064.