+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി മലയാളി സമാജത്തിൽ ഓണസദ്യ

അബുദാബി: മലയാളി സമാജം അബുദാബിയിൽ ഓണസദ്യ സംഘടിപ്പിച്ചു. വിവിധ ലേബർ ക്യാന്പുകളിൽനിന്നുൾപ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള മൂവായിരത്തോളം പേർ ഓണസദ്യ കഴിച്ചു. രാവിലെ 11.30 ന് ആരംഭിച്ച ഓണസദ്യ വൈകുന്നേ
അബുദാബി മലയാളി സമാജത്തിൽ ഓണസദ്യ
അബുദാബി: മലയാളി സമാജം അബുദാബിയിൽ ഓണസദ്യ സംഘടിപ്പിച്ചു. വിവിധ ലേബർ ക്യാന്പുകളിൽനിന്നുൾപ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള മൂവായിരത്തോളം പേർ ഓണസദ്യ കഴിച്ചു. രാവിലെ 11.30 ന് ആരംഭിച്ച ഓണസദ്യ വൈകുന്നേരം അഞ്ചോടുകൂടിയാണ് അവസാനിച്ചത്. സമാജം രക്ഷാധികാരികളായ വൈ. സുധീർ കുമാർ ഷെട്ടി, ജമിനി ഗണേഷ് ബാബു, ഫാത്തിമാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഇ.പി. മൂസ ഹാജി, സാമൂഹിക സാംസ്കാരിക പ്രമുഖർ, ഐഎസ്സി, കെ എസ്സി, ഇസ് ലാമിക് സെന്‍റർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രസിഡന്‍റ് വക്കം ജയലാൽ, ജനറൽ സെക്രട്ടറി എ.എം. അൻസാർ, ട്രഷറർ ടോമിച്ചൻ വർക്കി, സമാജം കോഓർഡിനേഷൻ ചെയർമാൻ. ടി.എ. നാസർ, ചീഫ് കോഓർഡിനേറ്റർ പുന്നൂസ് ചാക്കോ, പി.കെ. ജയരാജ്, മാനേജിംഗ് കമ്മിറ്റിഅംഗങ്ങൾ, വനിതാ വിഭാഗം, ബാലവേദി, സംഘടനാ ഭാരവാഹികൾ എന്നിവർ സദ്യക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള