+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാള വിഭാഗം ഓണഘോഷങ്ങൾക്ക് തിരശീല വീണു

മസ്കറ്റ്: അൽഫലാജ് ഹോട്ടലിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നടത്തിയ ഓണാഘോഷങ്ങൾ ഓണസദ്യയോടെ തിരശീല വീണു. മൂന്നു ദിവസമായി നടന്ന പരിപാടികൾ വ്യാഴാഴ്ച ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു
മലയാള വിഭാഗം ഓണഘോഷങ്ങൾക്ക് തിരശീല വീണു
മസ്കറ്റ്: അൽഫലാജ് ഹോട്ടലിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നടത്തിയ ഓണാഘോഷങ്ങൾ ഓണസദ്യയോടെ തിരശീല വീണു. മൂന്നു ദിവസമായി നടന്ന പരിപാടികൾ വ്യാഴാഴ്ച ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട്, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ.സതീഷ് നന്പ്യാർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.വെള്ളിയാഴ്ച സോഷ്യൽ ക്ലബിന്‍റെ ചെയർമാനായി മുപ്പത്തഞ്ചു വർഷം പിന്നിടുന്ന ഡോ.സതീഷ് നന്പ്യാരെ കണ്‍വീനർ ടി.ഭാസ്കരൻ ആദരിച്ചു.

അർപ്പണ മനോഭാവത്തോടെ സേവന തത്പരതയിൽ പ്രാഗൽഭ്യം തെളിയിച്ച ക്ലബ് അംഗങ്ങളെ ആദരിച്ചു. പത്ത്,പന്ത്രണ്ട് ക്ളാസുകളിൽ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ കുട്ടികൾക്കുള്ള വിജയ മുദ്രകൾ സമ്മാനിച്ചു. വ്യാഴം,വെള്ളി ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.വെള്ളിയാഴ്ച നടന്ന ഓണ സദ്യയിൽ മൂവായിരത്തിൽപരം ആളുകളെത്തി. വെള്ളിയാഴ്ച നടന്ന ഓണ സദ്യയിലും നേരത്തെ മസ്കറ്റിലെ വിവിധ കന്പനികളിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്ക് വേണ്ടി നടത്തിയ സദ്യയിലും ഇന്ത്യൻ സ്ഥാനപതി പങ്കെടുത്തിരുന്നു.



ചിട്ടയോടു കൂടിയുള്ള ക്രമീകരണങ്ങൾ പരിപാടികൾ മികവുറ്റതാക്കി. വൈകിട്ട് സത്യൻ അന്തിക്കാട് ക്ലബ്ബ് അംഗങ്ങളുമായി സംവദിച്ചു.പരിപാടികൾ വിജയിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ച ക്ലബ്ബ് അംഗങ്ങളോടും, സഹകരിച്ച അതിഥികളോടും കണ്‍വീനർ ടി.ഭാസ്കരൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം