+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ. അബ്ദുൽ ഖാദറിനു യാത്രയയപ്പ് നൽകി

കുവൈത്ത്: ആറു പതിറ്റാണ്ട് കാലമായി കുവൈത്തിൽ പ്രവാസിയായി സേവനമനുഷ്ഠിച്ചു കുവൈത്ത് നിർത്തി പോകുന്ന കോഴിക്കോട് എലത്തൂർ സ്വദേശി ഒ. അബ്ദു ഖാദർ സാഹിബിനു കുവൈത്ത് കേരള ഇസ്ലാഹി സെന്‍റർ യാത്ര അയപ്പ് ന
ഒ. അബ്ദുൽ ഖാദറിനു യാത്രയയപ്പ് നൽകി
കുവൈത്ത്: ആറു പതിറ്റാണ്ട് കാലമായി കുവൈത്തിൽ പ്രവാസിയായി സേവനമനുഷ്ഠിച്ചു കുവൈത്ത് നിർത്തി പോകുന്ന കോഴിക്കോട് എലത്തൂർ സ്വദേശി ഒ. അബ്ദു ഖാദർ സാഹിബിനു കുവൈത്ത് കേരള ഇസ്ലാഹി സെന്‍റർ യാത്ര അയപ്പ് നൽകി . 1955 കോഴിക്കോട്ൽ നിന്നും ഉരുവിൽ കുവൈത്തിൽ എത്തിച്ചേർന്ന അദ്ദേഹം കുവൈത്ത് സീ പോർട്ട് കന്പനിയിൽ ഒരു ക്ലർക്കായി അഞ്ചു വര്ഷം സേവനമാനുഷ്ഠിച്ചു . അതിനു ശേഷം അബ്ദുള്ള അസ്ഫൂർ കന്പനിയിൽ മാനേജരായി സേവനമാനുഷ്ഠിക്കുകയും ആ കന്പനിയുടെ ഉന്നതിയിലും , വളർച്ചയിലും നിസ്തുലമായ പങ്ക് വഹിച്ചു ആ കന്പനിയെ ഉന്നതിയിൽ എത്തിക്കുന്നതിൽ അദ്ധേഹത്തിന്‍റെ പങ്ക് വളരെ വലുതായിരുന്നു.

ഇസ്ലാഹീ സെന്‍റെർ സെപ്റ്റംബർ ഇരുപത്തി ഒന്നിന് ഖുര്തുബ ഇഹിയാതുരാസിൽ സംഘടിപ്പിച്ച ഏക ദിന പഠന കേന്പിൽ നൽകിയ യാത്രയയപ്പിൽ ഇസ്ലാഹി സെന്‍റെർ പ്രസിഡന്‍റ് പി. എൻ. അബ്ദുൽ ലത്തീഫ് മദനി ഉപഹാരം നൽകി . ഇസ്ലാഹീ സെന്‍റെർ ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ അസീസ് പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ