+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനിതാവേദി കുവൈത്ത് ഓണാഘോഷം ആഘോഷിച്ചു

കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് ഓണാഘോഷം ആഘോഷിച്ചു. വ്യത്യസ്തവും പഴമയും പുതുമയും കോർത്തിണക്കിയ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മംഗഫ് കല സെന്‍ററിൽ നടന്ന ആഘോഷ പരിപാടികൾ പ്രവാസി ക്ഷേമനിധി
വനിതാവേദി കുവൈത്ത് ഓണാഘോഷം ആഘോഷിച്ചു
കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് ഓണാഘോഷം ആഘോഷിച്ചു. വ്യത്യസ്തവും പഴമയും പുതുമയും കോർത്തിണക്കിയ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മംഗഫ് കല സെന്‍ററിൽ നടന്ന ആഘോഷ പരിപാടികൾ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി കുവൈത്ത് പ്രസിഡന്‍റ് ശാന്ത ആർ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ടോളി തോമസ് സ്വാഗതവും ഫാഹഹീൽ യൂണിറ്റ് ജോയിന്‍റ് കണ്‍വീനർ ദേവി സുഭാഷ് ഓണ സന്ദേശവും നൽകി.

കല കുവൈത്ത് ജനറൽ സെക്രട്ടറി സജി ജനാർദ്ദനൻ ആശംസയർപ്പിച്ച് സംസാരിച്ചു. താലപ്പൊലിയും പുലികളിയും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. വനിതാ വേദി അംഗങ്ങൾ തന്നെ പാകം ചെയ്ത വിഭവസമൃദ്ധമായ ഓണസദ്യയും മറ്റു കലാപരിപാടികളും ആഘോഷത്തിന്‍റെ മാറ്റുകൂട്ടി. പ്രോഗ്രാം കണ്‍വീനർ ബിന്ദു സജീവ് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ