+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവോദയ ദിനം ആഘോഷിച്ചു

ദമാം: കിഴക്കൻ പ്രവിശ്യയിലാകമാനം കഴിഞ്ഞ 16 വർഷമായി പാവപ്പെട്ടവന്‍റെ കൈത്താങ്ങായി പ്രവർത്തിച്ചു പോരുന്ന നവോദയ സാംസ്കാരിക വേദി രൂപീകരണ ദിനം ടൗണ്‍ നവോദയയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ന് വിപുലമായ പരി
നവോദയ ദിനം ആഘോഷിച്ചു
ദമാം: കിഴക്കൻ പ്രവിശ്യയിലാകമാനം കഴിഞ്ഞ 16 വർഷമായി പാവപ്പെട്ടവന്‍റെ കൈത്താങ്ങായി പ്രവർത്തിച്ചു പോരുന്ന നവോദയ സാംസ്കാരിക വേദി രൂപീകരണ ദിനം ടൗണ്‍ നവോദയയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ന് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ദമാം, ജുബൈൽ, അൽകോബാർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നുള്ള കലാകാര·ാരും കലാകാരികളും ചേർന്നൊരുക്കിയ കലാസന്ധ്യ ആഘോഷത്തിന് മാറ്റുകൂട്ടി.

സാംസ്കാരിക സമ്മേളനം നവോദയ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി ഏങ്ങണ്ടിയൂർ അധ്യക്ഷത വഹിച്ചു. ദമാം ടൗണ്‍ നവോദയ സെക്രട്ടറി അസീം വെഞ്ഞാറമ്മൂട്, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മനേഷ് പുല്ലുവഴി, ദേവൻ പട്ടാന്പി, ടൗണ്‍ ഏരിയ കമ്മിറ്റി ട്രഷറർ വിജയൻ ചെറായ് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം