+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രോങ്ക്സ് ഫൊറോന ദേവാലയത്തിൽ ഓണം ആഘോഷിച്ചു

ന്യൂയോർക്ക്: സ്നേഹത്തിന്േ‍റയും സാഹോദര്യത്തിന്േ‍റയും മതസൗഹാർദ്ദത്തിന്‍റെയും മധുരസ്മരണകൾ അയവിറക്കി സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തി
ബ്രോങ്ക്സ് ഫൊറോന ദേവാലയത്തിൽ ഓണം ആഘോഷിച്ചു
ന്യൂയോർക്ക്: സ്നേഹത്തിന്േ‍റയും സാഹോദര്യത്തിന്േ‍റയും മതസൗഹാർദ്ദത്തിന്‍റെയും മധുരസ്മരണകൾ അയവിറക്കി സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഓണം ആഘോഷിച്ചു.

സെപ്റ്റംബർ 17ന് വിശുദ്ധ കുർബാനക്കുശേഷം പാരിഷ് ഹാളിൽ നടന്ന ഓണാഘോഷ പരിപാടികൾ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ സമൃദ്ധമായ സംസ്കാരവും പാരന്പര്യവും മതസൗഹാർദ്ദവുമൊക്കെ അമേരിക്കയിൽ വളരുന്ന നമ്മുടെ മക്കൾക്ക് അനുഭവവേദ്യമാക്കുവാൻ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സഹവികാരി റോയിസൻ മേനോലിക്കൽ ഓണസന്ദേശം നൽകി. എസ്എംസിസി പ്രസിഡന്‍റ് ജോസ് മലയിൽ പ്രസംഗിച്ചു. തുടർന്നു താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകന്പടിയോടെ മാവേലിയെ വരവേറ്റതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. കാത്തലിക് വിമെൻസ് അസോസിയേഷൻ അവതരിപ്പിച്ച തിരുവാതിര, സിബിച്ചൻ മാന്പിള്ളി ഒരുക്കിയ പൂക്കളം, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

ജോസഫ് കാഞ്ഞമല, ഷാജി സഖറിയ, ജോജോ ഒഴുകയിൽ, മാർട്ടിൻ പെരുന്പായിൽ, ബിജു പൈറ്റുതറ, സണ്ണി ഇലവുങ്കൽ, റോയി മേത്താനത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി