+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ഗാന്ധി പീസ് വോക്ക് ഒക്ടോബർ ഒന്നിന്

ഇർവിംഗ് (ഡാളസ്): ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്സ്ഷിപ്പ് കൗണ്‍സിലിന്േ‍റയും ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്േ‍റയും സംയുക്ത സംഘടനയായ മാഹാത്മാഗാന്ധി മെമ്മോറിൽ ഓഫ് നോർത്ത് ടെക്സസിന്‍റെ (എംജിഎംഎൻറ്റി)
ഡാളസിൽ ഗാന്ധി പീസ് വോക്ക് ഒക്ടോബർ ഒന്നിന്
ഇർവിംഗ് (ഡാളസ്): ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്സ്ഷിപ്പ് കൗണ്‍സിലിന്േ‍റയും ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്േ‍റയും സംയുക്ത സംഘടനയായ മാഹാത്മാഗാന്ധി മെമ്മോറിൽ ഓഫ് നോർത്ത് ടെക്സസിന്‍റെ (എംജിഎംഎൻറ്റി) ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നിന് (ഞായർ) ന്ധഗാന്ധി പീസ് വോക്ക് 2017’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു.

രാവിലെ ഒന്പതിന് ഇർവിംഗ് ഹിഡൻ റിഡ്ജ് ഡ്രൈവിലുള്ള മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഹൂസ്റ്റണ്‍ കോണ്‍സൽ ഓഫ് ഇന്ത്യ ആർ.ഡി. ജോഷി, ഇർവിംഗ് പ്രോടൈം മേയർ അലൻ മീഗർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

യാത്രയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ടീഷർട്ടും തൊപ്പിയും പ്രഭാത ഭക്ഷണവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർ വെള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്. നോർത്ത് ലേക്ക് കോളജ് പാർക്കിംഗ് ലോട്ടിലാണ് പാർക്കിംഗ് സൗകര്യം. സൗജന്യ ഷട്ടിൽ സർവീസ് ക്രമീകരിച്ചിട്ടുണ്ടെന്ന് ചെയർമാൻ ഡോ പ്രസാദ് തോട്ടകുറ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ