+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംവാദം 26 ന്

അബുദാബി: ഇന്ത്യൻ എംബസിയും ഐഎസ്സി കമ്യൂണിറ്റി വെൽഫെയർ സെഷനും സംയുക്തമായി സംവാദം നടത്തുന്നു. സെപ്റ്റംബർ 26 ന് (ചൊവ്വ) വൈകുന്നേരം ഏഴിന് ഐഎസ്സി മേയിൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. മലയാളികൾ നേരിടുന്ന വ
സംവാദം 26 ന്
അബുദാബി: ഇന്ത്യൻ എംബസിയും ഐഎസ്സി കമ്യൂണിറ്റി വെൽഫെയർ സെഷനും സംയുക്തമായി സംവാദം നടത്തുന്നു. സെപ്റ്റംബർ 26 ന് (ചൊവ്വ) വൈകുന്നേരം ഏഴിന് ഐഎസ്സി മേയിൻ ഓഡിറ്റോറിയത്തിലാണ് പരിപാടി.

മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ ആസ്പദമാക്കി നടത്തുന്ന ചർച്ചയിൽ കേരള സാംസ്കാരിക മന്ത്രി എ.കെ ബാലൻ നേതൃത്വം നൽകും.

ചടങ്ങിൽ എംഎൽഎ മാരായ എ. പ്രദീപ്കുമാർ (കോഴിക്കോട് നോർത്ത്), വീണ ജോർജ് (ആറ·ുള), ചിറ്റയം ഗോപകുമാർ (അടൂർ), കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം), സണ്ണി ജോസഫ് (പേരാവൂർ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), എം. ഉമ്മർ (മഞ്ചേരി), കെ. കൃഷ്ണൻകുട്ടി (ചിറ്റൂർ) എന്നിവരും ഐഎൻപിഎ ഡയറക്ടർ ജനറൽ ഡോ. ബിജു ലക്ഷ്മണനും പങ്കെടുക്കും.

ചർച്ചയിൽ പങ്കെടുത്ത് അവരുടെ മണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 02 6730066.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള