+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് റീജണൽ സമ്മേളനം 24ന്

ഹൂസ്റ്റണ്‍: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് (ഐഎൻഒസി) ടെക്സസ് റീജണിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24ന് (ഞായർ) പ്രത്യേക സമ്മേളനം നടത്തുന്നു. വൈകുന്നേരം അഞ്ചിന് സ്റ്റാഫോഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് ക
ഹൂസ്റ്റണിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് റീജണൽ സമ്മേളനം  24ന്
ഹൂസ്റ്റണ്‍: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് (ഐഎൻഒസി) ടെക്സസ് റീജണിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24ന് (ഞായർ) പ്രത്യേക സമ്മേളനം നടത്തുന്നു. വൈകുന്നേരം അഞ്ചിന് സ്റ്റാഫോഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ആണ് ചടങ്ങുകൾ.

പ്രസിഡന്‍റ് ജോസഫ് ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റീജണിന്‍റെ ഭാവി പ്രവർത്തനങ്ങളെപറ്റിയും കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെപറ്റി ചർച്ചയും നടക്കും. എല്ലാ കോണ്‍ഗ്രസ് അനുഭാവികളേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോസഫ് ഏബ്രഹാം (പ്രസിഡന്‍റ്) 713 582 9517, ബേബി മണക്കുന്നേൽ (സെക്രട്ടറി) 713 291 9721, ജീമോൻ റാന്നി (ജോ. സെക്രട്ടറി) 407 718 4805.

റിപ്പോർട്ട്: പി.പി. ചെറിയാൻ