+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

അബുദാബി: നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. കേരള സോഷ്യൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഒ.വി. മുസ്തഫ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ മുന്തിയ
നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
അബുദാബി: നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. കേരള സോഷ്യൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഒ.വി. മുസ്തഫ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും തിരിച്ചറിയൽ കാർഡ് അത്തരം പ്രവര്ത്തനങ്ങൾക്ക് എളുപ്പമാർഗം ആകുമെന്നും ഇത്തരം സംരംഭങ്ങൾ ഇത്രയും ജനകീയ മാക്കുന്നതിൽ കേരള സോഷ്യൽ സെന്‍റർ പോലുള്ള സംഘടനകളുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബാബുരാജ് പീലിക്കോട് നോർക്ക റൂട്ട്സ് കാർഡിന്‍റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. ഏകദേശം പതിനായിരത്തോളം കാർഡുകളാണ് കഐസ്സി വഴി നേരിട്ട് നൽകിയിട്ടുള്ളത്. നോർക്ക റൂട്ട്സ് സാക്ഷ്യപെടുത്താൻ വിദേശത്ത് അംഗീകാരമുള്ള സംഘടനയാണ് കേരള സോഷ്യൽ സെന്‍റർ.

കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് പത്മനാഭൻ, കഐസ്സി സെക്രട്ടറി മനോജ്, അജീബ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള