+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാർവി ദുരന്തബാധിതർക്ക് സഹായഹസ്തവുമായി ഫിലഡൽഫിയ കോട്ടയം അസോസിയേഷൻ

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലും ആഞ്ഞടിച്ച ഹാർവി കൊടുങ്കാറ്റിനെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് ദുരന്തം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഫിലാഡൽഫിയ കോട്ടയം അസോസിയേഷൻ രംഗ
ഹാർവി ദുരന്തബാധിതർക്ക് സഹായഹസ്തവുമായി ഫിലഡൽഫിയ കോട്ടയം അസോസിയേഷൻ
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലും ആഞ്ഞടിച്ച ഹാർവി കൊടുങ്കാറ്റിനെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് ദുരന്തം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഫിലാഡൽഫിയ കോട്ടയം അസോസിയേഷൻ രംഗത്തുവന്നു.

സെക്രട്ടറി ജയ്സ് അന്ത്രയോസിനെയും ട്രഷറർ ഏബ്രഹാം ജോസഫിനെയും ഹൂസ്റ്റണിലേക്ക് അയച്ചുകൊണ്ടാണ് അസോസിയേഷൻ മാതൃക കാട്ടിയത്.

ദേശി റസ്റ്ററന്‍റിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹാർവി ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്‍റ് തോമസ് ചെറുകരയ്ക്ക് ചെക്ക് കൈമാറി.

കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ആതിഥേയത്വം വഹിച്ച ചടങ്ങിൽ പ്രസിഡന്‍റ് ആൻഡ്രൂസ് ജേക്കബ് അധ്യക്ഷത വഹിച്ചു. തോമസ് കളത്തൂർ, ജോസ് ജോണ്‍ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി