+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ് സി കട്ടികളുടെ ശലഭോത്സവം ശ്രദ്ധേയമായി

അബുദാബി: കേരള സോഷ്യൽ സെന്‍റർ ബാലവേദിയുടെ രണ്ടാമത് ശലഭോത്സവം കട്ടികളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. കെഎസ് സി ജനറൽ സെക്രട്ടറി മനോജ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഷെറിൻ വിജയൻ നയിച്ച ജനാധ
കെഎസ് സി കട്ടികളുടെ ശലഭോത്സവം ശ്രദ്ധേയമായി
അബുദാബി: കേരള സോഷ്യൽ സെന്‍റർ ബാലവേദിയുടെ രണ്ടാമത് ശലഭോത്സവം കട്ടികളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. കെഎസ് സി ജനറൽ സെക്രട്ടറി മനോജ് ക്യാന്പ് ഉദ്ഘാടനം ചെയ്തു.

ഷെറിൻ വിജയൻ നയിച്ച ജനാധിപത്യത്തെ പരിചയപ്പെടുത്തുന്ന കളി കുട്ടികൾക്ക് വേറിട്ട അനുഭവമായി. സങ്കൽപദേശത്തിലെ പ്രജകളായി കട്ടികൾ സ്വയം മാറി തങ്ങളൂടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് ഭരണകൂടമുണ്ടാക്കുന്നതും അതിന്‍റെ പ്രവർത്തനങ്ങളുമാണ് ഒരു കളിയെന്ന രൂപത്തിൽ അവതരിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയുടെ ആദ്യഭാഗമായ തെരഞ്ഞെടുപ്പിൽ പലപ്പോഴും കുട്ടികൾ അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ് പുറത്തെടുത്തത്.

മധു അവതരിപ്പിച്ച "കുരുക്കഴിക്കൽ’കളിയും തുടർന്നു നടന്ന ഓണകളികളും കുട്ടികൾ ആസ്വദിച്ചു. കുട്ടികളുടെ വടംവലി ആവേശത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്.

സെന്‍റർ വൈസ് പ്രസിഡന്‍റ് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബാലവേദി പ്രസിഡന്‍റ് നിവേദ് വിനോദ്, വൈസ് പ്രസിഡന്‍റ് അരുന്ധതി ബാബുരാജ്, സെക്രട്ടറി ദേവിക രമേശ്, ജോയിന്‍റ് സെക്രട്ടറി ബ്രിട്ടോ രാകേഷ് എന്നിവർ സംസാരിച്ചു. മധു പരവൂർ, ഷെറിൻ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള