+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് കെ എംസിസി ശില്പശാല ഒക്ടോബർ ആറിന്

ദുബായ്: ദുബായ് കെ എംസിസി മൈ ഫ്യൂച്ചർ വിംഗിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറിന് (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നു മുതൽ ഗർഹൂദ് എൻഐ മോഡൽ സ്കൂളിലാണ് പരിപാടി. പ്
ദുബായ് കെ എംസിസി ശില്പശാല  ഒക്ടോബർ ആറിന്
ദുബായ്: ദുബായ് കെ എംസിസി മൈ ഫ്യൂച്ചർ വിംഗിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറിന് (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നു മുതൽ ഗർഹൂദ് എൻഐ മോഡൽ സ്കൂളിലാണ് പരിപാടി.

പ്രശസ്ത കരിയർ ഗുരു എം.എസ് ജലീൽ പങ്കെടുക്കുന്ന പരിപാടിയിൽ ഒന്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. അവയർനസ് ക്ലാസും കൗണ്‍സിലിംഗും മറ്റു ഉപദേശ നിർദേശങ്ങളും ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. രജിസ്റ്റർ ചെയ്തവർക്ക് ആറ്റിട്യൂട് ടെസ്റ്റും ലാഭ്യമാകുന്നതാണ്.

വിവരങ്ങൾക്ക്: 04 2727773.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ